Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോകമെങ്ങും ഭയത്തോടെ നോക്കി കാണുന്ന രോഗമാണ് കാൻസർ. കുട്ടികളെന്നും മുതിർന്നവരെന്നും വേർതിരിവില്ലാതെ രോഗം കടന്നു കൂടുന്നൊരവസ്ഥയിൽ ഗവേഷകർക്ക് പോലും എന്ത് കാരണത്താൽ ആണ് കാൻസർ പിടിപെടുന്നത് എന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ജീവിതശൈലി ഇതിലൊരു വലിയ ഘടകമാണെന്നും ഗവേഷകർ ഓർമിപ്പിക്കുന്നു. എന്നാൽ ക്രമീകരണമല്ലാത്ത ഡയറ്റ് നോക്കുന്നവർക്ക് കാൻസർ സാധ്യത കൂട്ടുമോ എന്നുള്ള ചോദ്യത്തിന് ടഫ്റ്സ് യൂണിവേഴ്സിറ്റിയുടെ ഹെൽത്ത് സയൻസ് ക്യാമ്പിൽ വെച്ച് നടത്തിയ പുതിയ പഠനം തെളിയിക്കുന്നത് ഉണ്ടെന്നാണ്.മോശം ആഹാരം, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ് ഇവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഡയറ്റ് ശീലങ്ങളിലെ അപാകതകള്‍ കൊണ്ട് 80,110 ആളുകളാണ് അമേരിക്കയില്‍ മാത്രം കാന്‍സര്‍ ബാധിതരായത്.എല്ലാത്തരം കാന്‍സറിനെയും 30 മുതല്‍ 50 ശതമാനം വരെ തടയാന്‍ നല്ല ആഹാരശീലങ്ങള്‍ക്കു സാധിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.വ്യായാമവും,നല്ല ഡയറ്റും,സ്ട്രെസ് ഒഴിവാക്കുന്നതും ഒരു പരിധി വരെ കാൻസറിനെ പ്രതിരോധിക്കുന്നു. പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നവരിൽ കാൻസർ എന്ന രോഗം പിടിപെടുന്നത് കുറവാകും.
എന്നാൽ പ്രോട്ടീൻ അടങ്ങിയ ആഹാരം അമിതമായി ചൂടാക്കുകയോ, ഇറച്ചി ഭക്ഷണം സ്ഥിരമാകുന്നതും കാൻസർ എന്ന രോഗത്തിലേക്ക് നയിച്ചേക്കാം.ബ്ലഡ് ഷുഗര്‍ ലെവല്‍ കൂട്ടുന്ന ആഹാരങ്ങളും അപകടകരമാണ്. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നവരിൽ കോളൻ കാൻസർ സാധ്യത ഒരുക്കുന്നു. കോളിഫ്ലവർ, ക്യാരറ്റ്, ബീൻസ്, മത്സ്യം, നട്സ്,ഒലിവ് എണ്ണ എന്നിവയുടെ ഉപയോഗം കാൻസർ സാദ്ധ്യതകൾ വളരെ അധികം ചുരുക്കുന്നു.