Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പോത്തൻകോട് സ്വദേശിയായ 42 വയസുള്ള ടാപ്പിംഗ് തൊഴിലാളിയ്ക്കാണ് കാർഡിയോ തൊറാസിക് വിഭാഗത്തിലെ ചികിത്സയിലൂടെ അസുഖം ഭേദമായത്. ശ്വാസം മുട്ടലും പുറം വേദനയുമായാണ് ഇയാൾ കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ ജോർജ് കോശിയുടെ മേൽനോട്ടത്തിൽ എക്കോ, സി ടി സ്കാൻ പരിശോധനയിൽ ഹൃദയത്തിൽ നിന്നും രക്തം തലച്ചോറിലേയ്ക്കും മറ്റ് ശരീരഭാഗങ്ങളിലേയ്ക്കും എത്തിക്കുന്ന മഹാധമനിയിൽ വിണ്ടുകീറൽ കണ്ടെത്തി. ശ്വാസം മുട്ടലിന്റെ കാരണവും അതായിരുന്നു. അതോടൊപ്പം ഹൃദയവാൽവിലും ചോർച്ചയും ഉള്ളതായി സ്ഥിരീകരിച്ചു. ഇതോടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ തീരുമാനമായി.
കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബർ 31 ന് രാത്രിയിൽ പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ നടന്നു. ഹാർട്ട് ലങ്മെഷീന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. മഹാധമനിയും ഹൃദയത്തിനും മഹാധമനിക്കും ഇടയിലുള്ള വാൽവ് എന്നിവ മാറ്റി കൃത്രിമ ധമനിയും വാൽവും വച്ചുപിടിപ്പിച്ചു. ഹൃദയത്തിലേക്കുള്ള കൊറോണറി രക്തക്കുഴലുകൾ പുതിയ കൃത്രിമ ധമനിയിലേക്ക് ഘടിപ്പിച്ചു. താപനില 37 ഡിഗ്രിയിൽ നിന്ന് 18 ഡിഗ്രി വരെ തണുപ്പിച്ച് രക്തചംക്രമണം അൽപ്പനേരം നിറുത്തി വച്ചാണ് മഹാധമനിയുടെ ആർച്ച് ഭാഗം റിപ്പയർ ചെയ്തത്. തൊറാസിക് സർജന്മാരായ ഡോ അരവിന്ദ് രാമൻ, ഡോ ഷഫീക്ക്,
അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരായ ഗോപാലകൃഷ്ണൻ, ഷീലാ വർഗ്ഗീസ്, തുഷാര എന്നിവരും റെസിഡന്റുമാരായ ഡോ കിഷോർ, ഡോ സോണി, ഡോ ഫൈസൽ, ഡോ മനൂബ് പെർഫ്യൂഷനിസ്റ്റ് കൃഷ്ണരാജ്, തിയേറ്റർ നഴ്സുമാരായ സൂര്യ, റിൻസി എന്നിവരും സംഘത്തിലുണ്ടായിരുന്നു
പാരമ്പര്യമായി വരുന്ന ചില ജനിതക തകരാറുകൾ, കടുത്ത രക്തസമ്മർദ്ദം എന്നിവ മൂലം മഹാധമനിക്ക് വിണ്ടുകീറൽ സംഭവിക്കാമെന്ന് ഡോ അബ്ദുൾ റഷീദ് പറഞ്ഞു.
അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വരുന്ന രോഗാവസ്ഥയാണ് മഹാധമനിയിലെ വിണ്ടുകീറൽ.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തിയേറ്റർ, ഐ സി യു സൗകര്യങ്ങൾ ശസ്ത്രക്രിയക്കും തുടർചികിത്സക്കും സഹായകമായി. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ നിരക്കിൽ വിജയകരമായി പൂർത്തികരിച്ചത്.
കഴിഞ്ഞ ദിവസം രോഗിയെ ഡിസ്ചാർജ് ചെയ്തു.