Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

പത്രക്കടലാസിൽ പൊതിഞ്ഞ വടയും പഴംപൊരിയും മറ്റ് പലഹാരങ്ങളും കഴിക്കുന്നവർ ശ്രദ്ധിക്കുക, പേപ്പറിലും മഷിയിലും അടങ്ങിയിട്ടുള്ള മാരകമായ വിഷമാകും ഉള്ളിൽ ചെല്ലുക. അത് വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ്ഈ മുന്നറിയിപ്പ് നൽകുന്നത്.
പത്രക്കടലാസിൽ നേരിട്ട് ഭക്ഷ്യവസ്തുക്കൾ പൊതിയുന്നതും അതിൽ വച്ചു കഴിക്കുന്നതും ഒഴിവാക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് 2016ൽ അതോറിറ്റി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപ്പിലായില്ലെന്നതാണ് വസ്തുത.ഇത്തരം ഭക്ഷണം സ്ഥിരമായി കഴിക്കുന്നവർ കുറേശ്ശെയായി വിഷം അകത്താക്കുകയാണ് ചെയ്യുന്നതെന്ന് അവർ പറയുന്നു.പല ഭക്ഷ്യവസ്തുക്കളും പത്രക്കടലാസിൽ നേരിട്ടു പൊതിയുന്നത് നമ്മുടെ രാജ്യത്ത് പതിവാണെന്ന് അതോറിറ്റി പറയുന്നു. ഇതു നല്ല ശീലമല്ല. വൃത്തിയായി പാകം ചെയ്യുന്ന നല്ല ഭക്ഷണം പോലും ഇക്കാരണം കൊണ്ട് അപകടകരമാവാം. ചെറിയ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിലൊക്കെ ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്നത് പത്രക്കടലാസാണ്.ചോറും അതുപോലുള്ള ഭക്ഷണവുമാണെങ്കിൽ ഇലയിൽ പൊതിഞ്ഞിട്ടാകും പത്രക്കടലാസിൽ വീണ്ടും പൊതിയുക. ആ ഇല കീറിയാൽ പ്രശ്‌നമാകും. ന്യൂസ് പേപ്പർ, മറ്റു പേപ്പറുകൾ, കാർഡ്‌ബോർഡ് പെട്ടികൾ തുടങ്ങിയവയൊക്കെ ഉണ്ടാക്കുമ്പോൾ അതിൽ മലിനവസ്തുക്കൾ ഉൾപ്പെട്ടുവെന്നു വരാം. ഈ പേപ്പർ കൊണ്ട് ഭക്ഷ്യവസ്തു സ്പർശിക്കുന്നത് അപകടകരം തന്നെയാണ്.ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പലതരം രാസവസ്തുക്കളുണ്ട്, അച്ചടി മഷിയിൽ. അതു ഭക്ഷണവുമായി കൂടിക്കലരാൻ പാടില്ല. രാസവസ്തുക്കൾക്കു പുറമെ, രോഗഹേതുക്കളായ സൂക്ഷ്മജീവികളും പത്രക്കടലാസിൽ ഉണ്ടാകും.
കഴിക്കുന്നതിനു മുമ്പ് എണ്ണപ്പലഹാരങ്ങളിലെ എണ്ണ കളയാൻ പത്രക്കടലാസ് ഉപയോഗിക്കുന്നത് പതിവാണ്. ട്രെയിനുകളിലും തട്ടുകടകളിലും ഇതു കൂടുതലാണ്. ഇതും അപകടകരമാണെന്ന് അതോറിറ്റി പറയുന്നു.ഇത്തരം ശീലങ്ങൾ എത്രയും പെട്ടെന്ന് ഇല്ലാതാക്കാൻ ബോധവത്കരണ പരിപാടികളും മറ്റും തുടങ്ങണമെന്നാണ് അതോറിറ്റി നിർദേശിച്ചിട്ടുള്ളത്.