Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഹൃദയത്തിലേക്ക് കാല്പനിക ഋതുവായി പെയ്തിറങ്ങിയ രാഗവേദിയില്‍ കാരുണ്യത്തിന്റെ സ്പര്‍ശംകൊണ്ട് നൂറുകണക്കിന് നിരവധി വൃക്കരോഗികളില്‍ ജീവന്റെ താളം മങ്ങാതെ കാത്തുസൂക്ഷിച്ച ട്രാവന്‍കൂര്‍ മെഡിസിറ്റി സാരഥികള്‍ക്ക് ഐ ടു ഐ ന്യൂസിന്റെ ആദരം. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും ഗായകപ്രതിഭയായ മുഹമ്മദ് റഫിയുടെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ ഐ ടു ഐ ന്യൂസ് ഒരുക്കിയ സുഹാനി രാത്- റഫി സ്മൃതിരാഗസന്ധ്യയിലാണ് ട്രാവന്‍കൂര്‍ മെഡിസ്റ്റി കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.എ. സലാമിനും ക്വയിലോണ്‍ മെഡിക്കല്‍ ട്രസ്റ്റ് സെക്രട്ടറി എ. അബ്ദുള്‍ സലാമിനും ഐ ടു ഐ ന്യൂസ് ആദരസമര്‍പ്പണം നടത്തിയത്.
ആസ്വാദക മനസ്സില്‍ മായാതെ നില്‍ക്കുന്ന മുഹമ്മദ് റഫിക്കെുറിച്ചുള്ള ഓര്‍മ്മകളും, ആ അനശ്വര സംഗീതത്തിന്റെ ധ്വനിയും നിറഞ്ഞ സന്ധ്യയ്ക്ക് സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ധന്യത പകര്‍ന്ന് മുന്‍ ആരോഗ്യ വകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എ ആണ് ട്രാവന്‍കൂര്‍ കിഡ്‌നി ഫൗണ്ടേഷന്‍ സാരഥികളായ എ.എ. സലാമിനെയും, എ. അബ്ദുള്‍ സലാമിനെയും പെന്നാടയണിയിച്ച് ഉപാഹരം സമര്‍പ്പിച്ച് ആദരിച്ചത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി സി.പി.നായര്‍ ഐ.എ.എസ് എന്നിവര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായ വേദിയിലായിരുന്നു സമാദരണ ചടങ്ങ്.
കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിക്കു കീഴില്‍ ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംരംഭം, നിര്‍ദ്ധനരായ നിരവധി വൃക്കരോഗികള്‍ക്കാണ് സൗജന്യ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അവസരമൊരുക്കിയത്. സംസ്ഥാനത്ത് ഓരോ വര്‍ഷവും വ്യാപനനിരക്ക് വര്‍ദ്ധിച്ചുവരുന്ന വൃക്കരോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ വലിയ പങ്കും ചെലവേറിയ ചികിത്സാ, ശസ്ത്രക്രിയകള്‍ താങ്ങാന്‍ ശേഷിയില്ലാത്ത നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അനുദിനം മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന വൃക്കരോഗികളില്‍ നിന്ന് സഹായാര്‍ഹരായവരെ കണ്ടെത്തി, അവര്‍ക്കാണ് ട്രാവന്‍കൂര്‍ കിഡ്‌നി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സൗജന്യ ശസ്ത്രക്രിയാ ആനുകൂല്യം നല്‍കിയത്.
ട്രാവന്‍കൂര്‍ കിഡ്‌നി ഫൗണ്ടേഷനു കീഴില്‍ സംസ്ഥാനത്തിന്റെ ആരോഗ്യരക്ഷാ മേഖലയ്ക്കു തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും, വാര്‍ത്തകളുടെ വെള്ളിവെളിച്ചത്തിലേക്കു വരാതെ മാറിനിൽകുകയായിരുന്നു എ.എ. സലാമും എ. അബ്ദുള്‍ സലാമും . ബിസിനസ് രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കൈകോര്‍ത്തു നില്‍ക്കുന്ന ഇരുവരുടെയും സേവനപഥങ്ങളിലൂടെയുള്ള യാത്ര ചിത്രീകരിക്കുന്ന ഹ്രസ്വചിത്രം നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. രാഗസ്മൃതികളുടെ കനകവേദിയിയില്‍ കാരുണ്യത്തിന്റെ അമൃതസംഗീതം പടര്‍ത്തുന്ന ധന്യമൂഹൂര്‍ത്തമായി ഈ ചടങ്ങ് അതിഥികള്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയും ചെയ്തു.