Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തിരുവനന്തപുരം :ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകത്തിന് 31 ദേശീയ അവാർഡുകൾ ലഭിച്ചു. ഭാരതത്തിലെ മറ്റു എല്ലാ സംസ്ഥാന ഘടകങ്ങളെയും പിന്നിലാക്കിയാണ് ഐ എം എ ദേശീയ ഘടകത്തിന്റെ 31 ദേശീയ അവാർഡുകൾ കേരള ഐ എം എ നേടിയത്.
ഏറ്റവും മികച്ച സംസ്ഥാന ഘടകം, ഏറ്റവും മികച്ച സംസ്ഥാന സെക്രട്ടറി, ഏറ്റവും മികച്ച വനിതാ വിഭാഗം, ഏറ്റവും മികച്ച മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾ, ഏറ്റവും മികച്ച മെഡിക്കൽ വിദ്യാർത്ഥി വിഭാഗം, ഏറ്റവും മികച്ച യുവജന വിഭാഗം, ഏറ്റവും മികച്ച സാമൂഹിക പ്രവർത്തനം, ഏറ്റവും മികച്ച ബ്രാഞ്ചുകൾ തുടങ്ങി നിരവധി അവാർഡുകൾ ആണ് ഐ എം എ കേരള ഘടകം വാരി കൂട്ടിയത്.
ഇ മാസം 27 ന് കൊൽക്കത്തയിൽ നടന്ന ദേശീയ സമ്മളനത്തിൽ വച്ചാണ് അവാർഡുകൾ ലഭിച്ചത്. കേരള ഘടകത്തിലെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ ഐ എം എ ഘടകങ്ങളും, ഡോക്ടർമാരും മാതൃക ആക്കണം എന്ന് പുതിയതായി ചുമതലയേറ്റ ഐ എം എ ദേശീയ പ്രസിഡന്റ് ഡോ. രാജൻ ശർമ്മ പറഞ്ഞു.