Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധയിൽ നിന്ന് വേഗത്തിൽ രോഗമുക്തി പ്രകടമാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ . മാത്രമല്ല നേരിയ തോതിൽ മാത്രമാണ് രോഗ ലക്ഷണങ്ങളും കാണിക്കുന്നത്. അതിനാൽ തന്നെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ തീവ്രമായേക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു അതിനാൽ തന്നെ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതെ സമയം വാക്‌സിൻ ബൂസ്റ്റർ ഡോസിന് അനുമതി നൽകുന്നതിനെ കുറിച്ചും സർക്കാർ പരിഗണിക്കുന്നുണ്ട്. 40 വയസിന് മുകളിൽ പ്രായമുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്ക് ബൂസ്റ്റർ വാക്‌സിൻ നൽകാമെന്ന് കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പും അറിയിച്ചിരുന്നു