Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുർഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയർപ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. വിയർക്കുക എന്നത് മനുഷ്യ ശരീരത്തിലെ ഒരു സ്വാഭാവിക പ്രക്രിയ തന്നെയാണ്. ശരീര താപനില നിയന്ത്രിക്കാനും വിഷ വസ്തുക്കളെ പുറന്തള്ളാനുമെല്ലാം വിയർക്കുന്നത് സഹായിക്കുന്നുണ്ട് . എന്നാൽ ദുർഗന്ധത്തോടെയുള്ള വിയർപ്പ് ആണെങ്കിലോ? ഒരു വ്യക്തിയുടെ ആത്മവിശ്വാസം തന്നെ തകർത്ത് കളയുന്ന കാര്യം തന്നെ ആണത്. പെർഫ്യൂം ഉപയോഗിച്ച് വിയർപ്പ് നാറ്റത്തെ പ്രതിരോധിക്കുകയാണ് മിക്ക ആളുകളും ചെയ്യുന്നത്. എന്നാൽ ഇതും പലർക്കും വേണ്ടത്ര ഫലം ചെയ്യാറില്ല. അതുകൊണ്ട് തന്നെ ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം ...
വിനാഗിരി
ഒരു കോട്ടൺ പഞ്ഞി എടുത്ത് അതിൽ വിനാഗിരി പുരട്ടുക ..ശേഷം വിയർക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തേക്കുക .. വിനാഗിരി അല്പം വെള്ളത്തിൽ ലയിപ്പിച്ച ശേഷവും ചർമ്മത്തിൽ ഉപയോഗിക്കാം. നേരിട്ട് പുരട്ടുന്നത് ചർമ്മത്തിൽ പൊള്ളലേൽക്കാൻ കാരണമായേക്കാം. അതുകൊണ്ട് കോട്ടൺ പഞ്ഞിയിലോ നേർത്ത തുണിയിലോ ആക്കിയതിനു ശേഷം മാത്രം വിയർക്കുന്ന സ്ഥലത്തിൽ പുരട്ടുക. വിനാഗിരി ചർമ്മത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും ദുർഗന്ധം ഉണ്ടാക്കുന്ന എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കാനും സഹായിക്കുന്നുണ്ട്.
നാരങ്ങ
വിനാഗിരി പോലെ, നാരങ്ങയും ചർമ്മത്തിന്റെ പിഎച്ച് സന്തുലിതമാക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാരങ്ങ രണ്ടായി മുറിച്ച് കക്ഷത്തിൽ പുരട്ടാം. ഇത് കൂടാതെ കക്ഷത്തിൽ പുരട്ടാൻ ഒരു പേസ്റ്റ് തയ്യാറാക്കാം. ഇതിനായി 2 ടേബിൾ സ്പൂൺ കോൺസ്റ്റാർച്ചും നാരങ്ങാനീരും മിക്സ് ചെയ്ത ചേർക്കാം. ഇത് കക്ഷത്തിൽ പുരട്ടി 10 മിനിറ്റിനു ശേഷം വൃത്തിയായി കഴുകി കളയുക.
ഗ്രീൻ ടീ
ഒരു പാത്രത്തിൽ വെള്ളം എടുത്ത് തിളപ്പിക്കുക, തുടർന്ന് കുറച്ച് ഗ്രീൻ ടീ ഇലകൾ ചേർക്കുക. ഇത് തണുത്തുകഴിഞ്ഞാൽ, ഒരു കോട്ടൺ പഞ്ഞി ഈ മിശ്രിതത്തിൽ മുക്കി നിങ്ങളുടെ വിയർപ്പ് ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പുരട്ടുക. ശരീര ദുർഗന്ധം അകറ്റാൻ ഈ വിദ്യ നല്ലതാണ് . ഈ പൊടിക്കൈ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.
തക്കാളി
പിഴിഞ്ഞെടുത്ത തക്കാളി നീര് കുളിക്കാനുള്ള വെള്ളത്തിൽ കലർത്തുക. ഇത് ഉപയോഗിച്ച് കുളിക്കുക . ഇതിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.
അപ്പക്കാരം
അപ്പക്കാരം ഈർപ്പം ആഗിരണം ചെയ്യുകയും ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇത് ഒരു ടാൽക്കം പൗഡർ പോലെ ഉപയോഗിക്കാം, നിങ്ങളുടെ കക്ഷത്തിലും കാൽവിരലുകൾക്കിടയിലും വിതറുക. ദുർഗന്ധം വരാതിരിക്കാൻ നിങ്ങളുടെ ഷൂസിൽ ഒരു രാത്രി മുഴുവൻ ഇത് ഇട്ട് വയ്ക്കുക. ചെരുപ്പ് ധരിക്കുന്നതിന് മുമ്പ് അവ കുടഞ്ഞു കളയുവാനും മറക്കരുത്! മറ്റൊരു പ്രധാനപൊടികൈടിപ്പ് 2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഒരു കപ്പ് വെള്ളത്തിൽ കലർത്തുക എന്നതാണ്. ഒരു പഴയ ബോഡി മിസ്റ്റ് ബോട്ടിലിൽ ഈ ദ്രാവകം നിറയ്ക്കുക, ദിവസവും നിങ്ങളുടെ കക്ഷത്തിൽ ഇത് തളിക്കുക. നിങ്ങളുടെ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് അത് പുരട്ടിയ സ്ഥലം ഉണങ്ങിയെന്ന് ഉറപ്പുവരുത്തണം.
അതുപോലെതന്നെ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ശരീര ഭാഗങ്ങളിൽ ഉരയ്ക്കുന്നത് ശരീര ദുർഗന്ധം അകറ്റും. കൂടാതെ ശരീര ഭാരം കൂടുന്നത് അമിതമായി വിയർക്കുന്നതിന് കാരണമാകാറുണ്ട്. അതിനാൽ ആരോഗ്യം നൽകുന്ന ഭക്ഷണം കഴിച്ച് ശരീര ഭാരം കുറയ്‌ക്കുക. ശരീര ഭാരം സാധാരണമാണെങ്കിൽ ആഹാരത്തിൽ നിന്നും എരിവ് ഒഴിവാക്കി ഫൈബർ കൂടുതൽ ഉൾപ്പെടുത്തുക. ശരീരത്തെ വിഷവിമുക്തമാക്കാൻ ഇത് സഹായിക്കും. ഇനി നിങ്ങൾ അമിതമായി വിയർക്കുകയാണെങ്കിൽ അതിന്റെ കാരണം അറിയാൻ ഒരു ഡോക്ടറെ കാണുകയും നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുക.