Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ച സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാർ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിരസിച്ചു. വാക്‌സിൻ ഇടവേള നിശ്ചയിച്ച ഉത്തരവ് കേന്ദ്ര സർക്കാർ തന്നെ നടപ്പാക്കാത്തതിനാൽ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.കൊവിഷീൽഡ് വാക്‌സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. കിറ്റെക്‌സ് കമ്പനിയിലെ ജീവനക്കാർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി നാലാഴ്‌ച കഴിഞ്ഞതിനാൽ, രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബഞ്ച് അനുകൂല ഉത്തരവ് നൽകിയത്.കൊവിഷീൽഡ് വാക്‌സിൻറെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയുന്ന വിധത്തിൽ കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ആദ്യ ഡോസ് എടുത്ത് 12 ആഴ്‌ച കഴിഞ്ഞു രണ്ടാം ഡോസ് എടുത്താൽ മതിയെന്ന കേന്ദ്ര സർക്കാരിൻറെ ദേശീയ കൊവിഡ് വാക്‌സിൻ നയത്തിനു വിരുദ്ധമായ സിംഗിൾ ബഞ്ചിൻറെ വിധി റദ്ദാക്കണമെന്നാണ് കേന്ദ്ര സർക്കാർ അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടത്.ദേശീയ കൊവിഡ് വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായ വിദഗ്‌ധ സമിതികളുടെ ശുപാർശകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് രണ്ടാം ഡോസിനുള്ള സമയം 12 ആഴ്ചയായി നിശ്ചയിച്ചതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.