Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പുതിയ കൊവിഡ് കേസുകളും 318 മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,35,94,803 ആയി. കൊവിഡ് മൂലം ഇതുവരെ ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം 4,46,368 ആണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം 3,00,162 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 188 ദിവസത്തിനിടെയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആകെ കൊവിഡ് കേസുകളിൽ 0.89 ശതമാനമാണ് സജീവ കേസുകൾ. രോഗമുക്തി നിരക്കും ഉയർന്ന് തന്നെ നിൽക്കുന്നത് ആശ്വാസമാണ്. 97.78 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.2020 ഓഗസ്റ്റ് 7നാണ് രാജ്യത്തെ കൊവിഡ് നിരക്ക് 20 ലക്ഷം കടക്കുന്നത്. 16 ദിവസത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ പത്ത് ലക്ഷം വർധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 5ന് 40 ലക്ഷവും സെപ്‌റ്റംബർ 16ന് അരക്കോടി കടന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം 2020 ഡിസംബർ 19 ന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലെത്തുകയായിരുന്നു. ഈ വർഷം ജൂൺ 23ന് രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് കോടി കടന്നിരുന്നു.