Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

വ്യാജ കൊവിഡ് വാക്സിനെതിരെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. കൊവാക്സിന്റേയും കൊവിഷീൽഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാർഗനിർദേശം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി.
വ്യാജ വാക്സിനുകൾ സംബന്ധിച്ച് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് എൽ മാണ്ഡവ്യ അറിയിച്ചിരുന്നു. എന്നാൽ വ്യാജ വാക്സിൻ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം.