Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച വിദഗ്‌ധരുടെ യോഗം ഇന്ന്. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക.എല്ലാ മെഡിക്കൽ കോളജുകളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്‌ടർമാർ, ചികിത്സ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്‌ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്‌ധർ എന്നിവരെ ഉൾപ്പെടുത്തിയാണ് ബുധനാഴ്‌ചത്തെ യോഗം. ഈ യോഗത്തിന് ശേഷമാകും പ്രതിരോധ പ്രവർത്തനത്തിലെ മാറ്റം സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക.രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ വിശദമായ ചർച്ചയ്ക്ക് തയ്യാറെടുക്കുന്നത്. നിലവിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും നിലനിൽക്കുന്നുണ്ട്. ഇതുകൂടാതെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അനുസരിച്ചും നിയന്ത്രണങ്ങൾ നിലവിലുണ്ട്.ഡബ്ല്യുഐപിആർ 7ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണമുള്ളത്. വാക്‌സിനേഷൻ 80 ശതമാനം പിന്നിട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലും മാറ്റം വരുത്തണമെന്ന അഭിപ്രായം നിലവിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ യോഗത്തിൽ വിശദമായ ചർച്ച നടക്കും.വെള്ളിയാഴ്‌ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറ്, സെക്രട്ടറിമാർ എന്നിവരുടെ യോഗവും സർക്കാർ വിളിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരും പങ്കെടുക്കും. മൂന്നാം തരംഗം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഈ യോഗം.