Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഇന്ത്യയിൽ ഒക്ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി.ഒക്ടോബർ അവസാനത്തോടെ കൊവിഡ് തരംഗം ഉയർന്ന സംഖ്യയിൽ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ് . ഇത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കണമെന്നാണ് നിർദേശം.
കുട്ടികളിൽ രോഗ വ്യാപനത്തിന് സാധ്യത കണക്കിലെടുത്ത് നടപടികൾ സ്വീകരിക്കണം. മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് വാക്സിൻ മുൻഗണ നൽകുന്ന രീതിയിൽ ക്രമീകരണങ്ങൾ തുടങ്ങണം. എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും
വിദഗ്ധ സമിതി റിപ്പോർട്ട് ആവശ്യപ്പെടുന്നു.അതേസമയം നിലവിൽ കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കേസ് വർധിക്കുന്നത് രാജ്യത്തെ മുഴുവൻ സാഹചര്യത്തെ ബാധിക്കുന്നതാണെന്ന് വിദഗ്ധർ വിലയിരുത്തി. ഇതിനോടകം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ഈ സംസ്ഥാനങ്ങളിലെ അവസ്ഥയെ ആശ്രയിച്ചിരിക്കും മൂന്നാം തരംഗം എത്രത്തോളം രൂക്ഷമാകുകയെന്നും ഗവേഷകർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ദിനംപ്രതിയുള്ള കൊവിഡ് കണക്ക് 1000ൽ താഴെ നിൽക്കുമ്പോൾ കേരളത്തിൽ കേസുകൾ കുത്തനെ കൂടുകയാണ്.
പാളിപ്പോയ കൊവിഡ് അവലോകന യോഗങ്ങളും അശാസ്ത്രീയ നിയന്ത്രണങ്ങളുമാണ് കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നതിന് കാരണമായത്. ഓണ ഇളവുകൾക്ക് ശേഷം വരുംദിവസങ്ങളിൽ കൊവിഡ് കേസുകൾ ഇനിയും ഉയരാനാണ് സാധ്യത. അയൽ സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കാനും തീയറ്ററുകൾ തുറക്കാനും തീരുമാനമായതായാണ് വിവരം . അതേ സമയം കേരളത്തിൽ ടിപിആർ 17കടന്നുനിൽക്കുകയും നിത്യവും റിപ്പോര്‌ട്ട് ചെയ്യുന്ന കേസുകൾ 10,000കടന്നുനിൽക്കുകയും ചെയ്യുന്നു. ഇന്നലെയാകട്ടെ, സംസ്ഥാനത്ത് ഇന്ന് 10,402 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41ും. തീർത്തും പരാജയമായ വാക്സിനേഷൻ പ്രക്രിയയിലൂടെയോ അശാസ്ത്രീയമായ അടച്ചിടലുകൾ കൊണ്ടോ രോഗ വ്യാപനം തടയാനാകുമെന്ന് കരുതുന്നില്ലെന്ന് ആരോഗ്യ വിദഗ്ദർ തന്നെ ചൂണ്ടിക്കാണിക്കുന്നു