Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക രോഗബാധ സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി. ഉച്ചയ്ക്കാണ് യോഗം. നേരത്തെ രോഗബാധ കണ്ടെത്തിയ തിരുവനന്തപുരം ആനയറ ക്ലസ്റ്ററിന് പുറത്തേയ്ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്‌ച അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.സിക വൈറസ് ബാധയിൽ കേന്ദ്ര ആരോഗ്യ സംഘം സംസ്ഥാനത്ത് പരിശോധന തുടരുകയാണ്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കും.