Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന്(ജൂലൈ 12) വൈറസ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പാറശാല, നന്തൻകോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് സിക രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചുവരുടെ വീട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെത്തി കേന്ദ്രസംഘം പരിശോധന നടത്തും.പ്രതിരോധ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനാണ് പ്രദേശങ്ങൾ സന്ദർശിക്കുന്നത്. മെയ് മാസത്തിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് കേന്ദ്രസംഘം പ്രധാനമായും പരിശോധിക്കുന്നത്.ഞായറാഴ്‌ചയാണ് ആറംഗ കേന്ദ്രസംഘം സംസ്ഥാനത്തെത്തിയത്.