Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

നിരവധി ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. പ്രധാനമായും രണ്ടു രീതിയിൽ അമിതവണ്ണം കൊണ്ട് പ്രശ്നമുണ്ടാകും. ഒന്നാമതായി ഹൃദ്രോഗം, ശ്വാസതടസം, പ്രമേഹം അങ്ങനെയുള്ള അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകും. രണ്ടാമതായി മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും.
തടി കുറയ്ക്കണമെന്ന് ഉദ്ദേശിക്കുന്നവർ കൃത്യമായ വ്യായാമവും ഭക്ഷണക്രമീകരണവും ചെയ്യേണ്ടതാണ്. മരുന്നുകൾ, ശസ്ത്രക്രിയ എന്നിവയെല്ലാമാണ് പൊതുവെ എല്ലാവരും അറിയാൻ സാധ്യതയുള്ള ചികിത്സാരീതികൾ. എന്നാൽ ഇതൊന്നുമല്ലാത്ത പുതിയ ചികിത്സയാണ് ഇൻട്രാഗ്യാസ്ട്രിക് ബലൂൺ ഇൻസേർഷൻ അഥവാ ബാരിയാട്രിക് ബലൂൺ ട്രീറ്റ്മെന്റ്.സാധാരണയായി ബോഡി മാസ് ഇൻഡക്സ് മുപ്പതിന് മുകളിൽ ഉള്ളവരിലാണ് ബാരിയാട്രിക് ബലൂൺ ചെയ്യുന്നത്. ഇത് വളരെ ലളിതമായ ഒരു ചികിത്സാരീതിയാണ്. എൻഡോസ്‌കോപ്പി വഴി ഒരു സിലിക്കൺ ബലൂൺ ആമാശയത്തിലേക്ക് കടത്തിവിട്ട്, ബലൂൺ വീർപ്പിച്ച് വെയ്ക്കുകയാണ് ചെയ്യുന്നത്. അതവിടെ ആറുമാസം മുതൽ ഒരു വർഷം വരെ നിൽക്കും. വളരെ ശാസ്ത്രീയമായി തടി കുറയ്ക്കാൻ ഉപയോഗിക്കുന്ന ചികിത്സയാണ് ബാരിയാട്രിക് ബലൂൺ. ചികിത്സയ്ക്കുശേഷം ആറു മാസത്തിനുള്ളിൽ 20 മുതൽ 25 കിലോഗ്രാം വരെ തൂക്കം കുറയുന്നതായി കാണാം. ചിലപ്പോൾ ഇതിലും കൂടുതൽ കുറയാനും സാധ്യതയുണ്ട്.
ബാരിയാട്രിക് ബലൂൺ ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെ?
അമിതവണ്ണമുള്ളവർക്ക് വിശപ്പ് കൂടുതലായിരിക്കും അപ്പോൾ അവർ അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാകുന്നു. എന്നാൽ ബലൂൺ ആമാശയത്തിൽ ഉണ്ടാകുമ്ബോൾ ആമാശയത്തിന്റെ കപ്പാസിറ്റി കുറയുകയും വിശപ്പ് കുറയുകയും ചെയ്യുന്നു. ഇതോടെ ഇടക്കിടയ്ക്ക് ആഹാരം കഴിയ്ക്കുന്നത് ഇല്ലാതാകുന്നു. ദഹനപ്രക്രിയയിൽ കുറവും വരുന്നു. തുടർന്ന് ശരീരഭാരം കുറയുകയും ചെയ്യും.ഈ ചികിത്സകൊണ്ട് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുകയില്ല. മരുന്നുകൾകൊണ്ടോ, സർജറികൊണ്ടോ ഉണ്ടാകുന്ന പ്രയാസങ്ങളും അനുഭവിക്കേണ്ടി വരില്ല. ഒരു ദിവസം അഡ്മിറ്റ് ചെയ്തോ, അഡ്മിറ്റ് ചെയ്യാതെയോ ബലൂൺ ഇൻസെർട്ട് ചെയ്യാവുന്നതാണ്. ചെറിയ മയക്കം നൽകിയാണ് ചെയ്യുന്നതല്ലാതെ മറ്റു പ്രയാസങ്ങൾ ഒന്നും തന്നെ ഇതുകൊണ്ടുണ്ടാകുകയില്ല.
ഈ ചികിത്സ കഴിഞ്ഞ് ഒന്നു രണ്ടു ദിവസത്തിനുശേഷം രോഗിയിക്ക് ഓക്കാനം, വയർ നിറഞ്ഞ അവസ്ഥ എന്നിങ്ങനെ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത് മരുന്ന് കൊടുത്ത് ശരിയാക്കാവുന്നതാണ്.
ചികിത്സയ്ക്കുശേഷം രോഗിയ്ക്ക് വിശ്രമം ആവശ്യമില്ല. ജോലി ചെയ്യുന്നതുകൊണ്ടോ, വ്യായാമം ചെയ്യുന്നതുകൊണ്ടോ, ഭക്ഷണം കഴിക്കാൻ പ്രയാസമോ ഉണ്ടാകുകയില്ല. വ്യായാമവും ആഹാരക്രമീകരണവും തുടർന്നും കൊണ്ടുപോകേണ്ടതാണ്.
ആറുമാസത്തിനോ ഒരു വർഷത്തിനോ ശേഷം ഈ ബലൂൺ പുറത്തെടുക്കുന്നതും വളരെ ലളിതമാണ്. എൻഡോാസ്‌കോപ്പി വഴി 5-10 മിനിറ്റിനുള്ളിൽ ബലൂൺ പുറത്തെടുക്കാൻ സാധിക്കും. അതുകഴിഞ്ഞാൽ രോഗിയിക്ക് തിരികെ പോകാവുന്നതാണ്. അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇൻട്രാഗ്യാസ്ട്രിക് ബലൂൺ ഇൻസെർഷൻ ട്രീറ്റ്മെന്റ്.