Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:06 am
  • 29th April, 2025
  • Overcast Clouds
24.69°C24.69°C
  • Humidity: 96 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എല്ലുകളുടെ തേയ്മാനം മൂലം കാൽമുട്ടുകളിൽ ഉണ്ടാകുന്ന വേദന പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്.അടുക്കളയിലും മറ്റും അധികസമയം നിൽക്കുക, ശരീരഭാരം വല്ലാതെ കൂട്ടുക എന്നിവയൊക്കെത്തന്നെ ഇതിന്റെ കാഠിന്യം കൂട്ടാറുണ്ട്.ഇങ്ങനെ വരുന്ന വേദന നിശ്ശേഷം ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാൻ പലതരം മരുന്നുകളും പച്ചിലപ്രയോഗങ്ങളും പൊടിക്കൈകളും പ്രയോഗിച്ചിട്ടുള്ളവരാണ് മിക്കവരും.

സന്ധിവേദന ഒഴിവാക്കാൻ സഹായിക്കുന്ന, പ്രകൃതിദത്തവും രുചികരവുമായ ചില ഭക്ഷണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.ചില ഭക്ഷണങ്ങളിൽ സന്ധിവേദന അനുഭവിക്കുന്നവർക്ക് ഗുണംചെയ്യുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന ചില  ഭക്ഷണങ്ങളെ കുറിച്ചാണ് i2i  ന്യൂസ് ഹെൽത്ത് സെഗ്മെന്റ് ഇന്ന്  പരിചയപ്പെടുത്തുന്നത് 

സന്ധിവേദന ഒഴിവാക്കാൻ സഹായിക്കുന്ന മികച്ചഭക്ഷണം ഏതൊക്കെ...? 

1. ഒമേഗ -3 ഫാറ്റി ആസിഡ്‌സ്/ഫിഷ് ഓയിൽ.

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് 'ഒമേഗ 3' ഫാറ്റി ആസിഡ്. ഇവ ശരീരത്തിലെ കോശജ്വലന പ്രോട്ടീനുകൾ കുറയ്ക്കുമെന്ന് മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗം, പ്രമേഹം, മറ്റ് രോഗങ്ങൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.ശരീരത്തിന് വളരെയധികം ഗുണകരമായ ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ് മീൻ. മത്സ്യ എണ്ണയുടെ സ്വാഭാവിക ഉറവിടങ്ങളാണ് ചെറുമീനുകളായ മത്തി, അയല തുടങ്ങിയവ.എന്നാൽ, മത്സ്യം കഴിക്കാത്തവർക്കായി വെജിറ്റേറിയൻ സ്രോതസ്സുകളിൽ ചിലതാണ് 'ഫ്‌ളാക്‌സ് സീഡ്', 'ചിയ വിത്തുകൾ', 'ഓർഗാനിക് സോയാബീൻ' എന്നിവ.

2. പരിപ്പ്-പയർവർഗങ്ങൾ 

ബിൻസ്, പയർ എന്നിവ ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ടതാണ്. അവ പ്രോട്ടീൻ, ഫൈബർ, അവശ്യ ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ആന്റി ഓക്‌സിഡന്റ്, ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ഇവയിലുണ്ട്.കറുത്ത  പയർ, പരിപ്പ്, വെള്ളപ്പയർ, സോയാബീൻ എന്നിവയെല്ലാം 'ആന്തോസിയാനിനു'കളുടെ മികച്ച സ്രോതസ്സ് കൂടിയാണ്. 

3. വേരുകളിലുണ്ടാകുന്ന കിഴങ്ങുവർഗങ്ങൾ 

വെളുത്തുള്ളി, ഉള്ളി, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്ക് സന്ധിവാതം, സന്ധിവേദന  ചികിത്സിക്കാൻ ഇവ ഉപകരിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്..

4. വിറ്റാമിൻ-സി കിട്ടുന്നവ 

സംയുക്ത ആരോഗ്യത്തിനുള്ള പ്രധാന ഘടകം തന്നെയാണ് വിറ്റാമിൻ-സി. ഇവ കൊളാജനും കണക്റ്റീവ് ടിഷ്യുവും നിർമിക്കാൻ സഹായിക്കുന്നു 
സിട്രസ് പഴങ്ങൾ, ചുവന്ന കുരുമുളക്, സ്‌ട്രോബെറി, ബ്രൊക്കോളി, കാബേജ്, കാലെ എന്നിവ കഴിക്കുന്നതുവഴി വിറ്റാമിൻ -സി ലഭിക്കും.സ്ത്രീകൾക്ക് ഒരു ദിവസം 75 മില്ലിഗ്രാം, പുരുഷന്മാർക്ക് 90 മില്ലിഗ്രാം എന്നീ അളവിലാണ് ശുപാർശ ചെയ്യപ്പെടുന്നത്..
. കിവി, ഓറഞ്ച്, മാമ്പഴം, മുന്തിരി, പപ്പായ തുടങ്ങിയ വിറ്റാമിൻ-സി പായ്ക്കുകളാണ് കാൽമുട്ടിന്റെ വേദന ശമിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ പഴങ്ങൾ.

5. ബെറീസ്.

ബ്ലാക്‌ബെറി, ബ്ലൂബെറി, റാസ്പ്‌ബെറി, സ്‌ട്രോബെറി എന്നിവയിൽ ധാരാളം പോഷകങ്ങളുണ്ട്.ആന്റി ഓക്‌സിഡന്റ് സംയുക്തങ്ങൾ വീക്കത്തിനെതിരേ പോരാടുകയും ചെയ്യുന്നു.സന്ധിവേദന വർധിപ്പിക്കുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ആന്റി ഓക്‌സിഡന്റായ 'എലാജിക് ആസിഡി'ന്റെ നല്ല ഉറവിടമാണ് ഈ ഫലങ്ങൾ.തീർച്ചയായും ഒരൊറ്റ ഭക്ഷണം കൊണ്ടുമാത്രം സംയുക്ത ആരോഗ്യം ഉണ്ടാകുകയില്ല.വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക, പൊതുവെ ആരോഗ്യകരമായ ശീലങ്ങൾ കൊണ്ടുനടക്കുക എന്നിവയെല്ലാം നിങ്ങളുടെ സന്ധികൾ സ്വതന്ത്രമായി നീങ്ങുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്.
മുട്ടുവേദനയുണ്ടായാൽ വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് ചികിത്സ നടത്തേണ്ടത്. ഓരോരുത്തരുടെയും രോഗസ്ഥിതിയും പ്രായവും അനുസരിച്ചുള്ള ചികിത്സാരീതിയാണ് വേണ്ടത്. സ്വയം ചികിത്സ ചെയ്യാതിരിക്കുക.സ്‌പോർട്‌സ് പരിക്കുകൾ, നടുവേദന എന്നിവ നിങ്ങളെ അലട്ടുകയാണെങ്കിൽ തീർച്ചയായും ഓർത്തോപീഡിക് പരിചരണം ആവശ്യംതന്നെയാണ്.

Readers Comment

Add a Comment