Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡിൻറെ ഡെൽറ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്നും ആശങ്കയുണ്ടാക്കുന്നതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ പ്രതിരോധ നടപടികൾ, പരിശോധന, വാക്‌സിനേഷൻ എന്നിവ വേഗത്തിലാക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.ഡെൽറ്റ പ്ലസ് ബാധിച്ച 22 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയിൽ ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തത്. പിന്നാലെ മധ്യപ്രദേശിൽ നാലുപേരിലും മഹാരാഷ്ട്രയിൽ 21 പേരിലും സ്ഥിരീകരിച്ചു. കേരളത്തിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി മൂന്ന് ഡെൽറ്റ പ്ലസ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതീവ അപകടകാരിഡെൽറ്റ പ്ലസ് ആശങ്കയുണ്ടാക്കുന്ന വകഭേദമല്ലെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാൽ ഇപ്പോൾ കേന്ദ്രം നിലപാട് തിരുത്തിയിരിക്കുകയാണ്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആൻറിബോഡികളെ ചെറുക്കാനും ശേഷിയുള്ളതാണ് ഡെൽറ്റ് പ്ലസ് വകഭേദം. വാക്സീൻ എടുത്തവരിൽ രോഗം വന്നിട്ടുള്ളതായി റിപ്പോർട്ട് ഉണ്ടെങ്കിലും വാക്സിൻറെ പ്രതിരോധ ശേഷിയെ മറികടന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.ഇതുവരെയുള്ള കൊറോണ വൈറസിൻറെ വകഭേദങ്ങളിൽ ഏറ്റവും അപകടകാരിയാണു ഡെൽറ്റ പ്ലസ്. . 12 വയസ്സിനു മുകളിലുള്ള കുട്ടികളിലും സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തിയത്. ഇതു നേപ്പാളിൽ നിന്നെത്തിയവരിലാണെന്ന് പിന്നീട് ഇംഗ്ലണ്ടിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.