Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:43 am
  • 5th October, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 0.93 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വാക്സിനേഷൻ ഫലപ്രദമായും ത്വരിതഗതിയിലും നടത്തുന്നതിന് നിർദേശങ്ങളുമായി കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ). നിർദേശങ്ങളടങ്ങിയ കത്ത് സംഘടന മുഖ്യമന്ത്രിക്ക് അയച്ചു. നിലവിൽ മൊബൈൽ/ലാപ്ടോപ്പ് എന്നിവ കൃത്യമായി ഉപയോഗിക്കാൻ അറിയാവുന്നവർക്ക് മാത്രമേ വാക്‌സിനേഷനായി ബുക്ക് ചെയ്യാൻ സാധിക്കുന്നുള്ളൂവെന്നും 10 മിനിട്ടിനുള്ളിൽ തന്നെ ബുക്കിംഗ് തീരുന്നതായും കെ ജി എം ഒ എ വ്യക്തമാക്കുന്നു.

സ്വന്തം പഞ്ചായത്തിൽ തന്നെ ബുക്ക് ചെയ്യുന്നതിന് വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമേ പറ്റുന്നുള്ളൂ. വാക്‌സിനേഷന് വേണ്ടി മറ്റു പഞ്ചായത്തുകളിലേക്കും ദൂരസ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടി വരുന്നത് രോഗപ്പകർച്ചയ്ക്ക് ഇടയാക്കും. രണ്ടാം ഡോസുകാർക്കും കൃത്യമായ ഇടവേളകളിൽ ബുക്കിംഗ് സാധിക്കുന്നില്ലെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

കെ ജി എം ഒ എയുടെ നിർദേശങ്ങൾ
• ഓരോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും ജനസാന്ദ്രതയും അടിസ്ഥാന സൗകര്യവും അനുസരിച്ചു വാക്‌സിൻ ലഭ്യമാക്കുക. ഇത് 80 ശതമാനം സ്പോട്ട് രജിസ്ട്രേഷനായും ബാക്കി 20 ശതമാനം ഓൺലൈനായും ഷെഡ്യൂൾ ചെയ്യണം.ഓൺലൈൻ രജിസ്‌ട്രേഷൻ പ്രവാസികൾക്കും വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്കും സന്നദ്ധ പ്രവർത്തകർക്കും മാത്രമായി നിജപ്പെടുത്തുക.

• ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നതിന് ഗ്രാമ പ്രദേശങ്ങൾക്കും നഗര പ്രദേശങ്ങൾക്കും പ്രത്യേകം സ്ട്രാറ്റജി സ്വീകരിക്കാവുന്നതാണ്

• പഞ്ചായത്ത്, മുനിസിസിപ്പാലിറ്റി: വോട്ടർ പട്ടിക അല്ലെങ്കിൽ വീട്ടുനമ്പർ ക്രമത്തിൽ ഓരോ വാർഡുകളിലെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ സ്വീകരിക്കുന്നത് മറ്റു ആക്ഷേപങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.

• മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മൈക്രോപ്ലാൻ തയാറാക്കണം.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് വോട്ടർ പട്ടിക അടിസ്ഥാന രേഖയാക്കി ലഭ്യമാക്കുക. ഇതിൽ ഉൾക്കൊള്ളാതെ പോയ ആളുകളെ അവരുടെ അപേക്ഷ പ്രകാരമോ അന്വേഷണം നടത്തിയോ ഉൾപ്പെടുത്താവുന്നതാണ്. പട്ടിക (excel format) യിൽ ഇതുവരെ വാക്സീൻ എടുത്തവരുടെ വാക്സീൻ ഇനം, ഡോസ്, തീയതി എന്നിവ രേഖപ്പെടുത്തി വെക്കുക. വോട്ടർ പട്ടികയിൽ ഇല്ലാത്ത പ്രദേശവാസികളെ ഈ പട്ടികയിൽ അനുബന്ധമായി ഉൾപ്പെടുത്തണം.

• വാർഡ് തലത്തിൽ മുൻഗണനാക്രമം തയാറാക്കുക. പ്രായം, രോഗാവസ്ഥ, സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ(പ്രത്യേകിച്ച് ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ) എന്നിവ ഇതിനായി പരിഗണിക്കണം.

• വീട്ടുനമ്പറിന്റെ ക്രമമനുസരിച്ച് വാക്സീൻ ലഭ്യത കൂടി പരിഗണിച്ച് മേൽ സൂചിപ്പിച്ച മുൻഗണനാ ക്രമത്തിലോ അല്ലാതെയോ വാക്സീൻ നൽകാനുള്ളവരെ വാർഡ്തല ആരോഗ്യസമിതി/RRT നിശ്ചയിച്ച് നൽകുക. വീട്ടുനമ്പറിന്റെ ക്രമം എന്നത് ഇഷ്ടക്കാരെ മാത്രം പരിഗണിച്ചു എന്ന ആരോപണം ഒഴിവാക്കുന്നതിനും ഓരോ പ്രദേശം പൂർണമായി വാക്സിൻ എടുത്തു എന്ന് മനസ്സിലാക്കുന്നതിനും സഹായകമാണ്.


ഓരോ ആശുപത്രികളിലെയും വാക്‌സിനേഷൻ സെഷൻസ് നടക്കുന്നതിനൊപ്പം തന്നെ മറ്റു സബ് സെന്ററുകളിലും ആഴ്ചയിൽ അഞ്ച് ദിവസം വീതം രാവിലെ ഒമ്പത്മുതൽ രണ്ട് വരെ 50-75 പേർക്ക് വാക്്‌സിനേഷൻ നൽകാവുന്നതാണ്. വാക്‌സിനേറ്റർ ആയി jphn ഉും ടാറ്റ എൻട്രി jhi ഉം യും പട്ടിക തയാറാക്കുന്നതിന് വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയെയും ചുമതലപ്പെടുത്താം. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പേരിലേക്ക് വാക്‌സാൻ എത്തിക്കാൻ ഇതിലൂടെ സാധിക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്ത phc /chc യിലും jphn/ jhi ഇല്ലാത്ത സബ് സെന്ററുകളിലും NHM വഴിയോ പഞ്ചായത്തു മുഖേനയോ സന്നദ്ധ പ്രവർത്തകരെയോ നിയോഗിക്കാം. അടിയന്തര സാഹചര്യങ്ങളിൽ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള വാഹനസൗകര്യം നൽകുന്നതിന് പഞ്ചായത്ത് മുൻകൈയെടുക്കണം.

• കോർപ്പറേഷന് വോട്ടർ പട്ടികാടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. ഒപ്പം തന്നെ ഓൺലൈൻ സെഷൻസ് സ്റ്റേഡിയം, ഓഡിറ്റോറിയങ്ങൾ എന്നിവ കേന്ദ്രീകരിച്ചു ചെയ്യാവുന്നതാണ്. ഫ്‌ളാറ്റുകൾക്കായി റെസിഡന്റ്‌സ് അസോസിയേഷൻ ഉൾപ്പെടുത്തിക്കൊണ്ട് NH Mന്റെ വാക്സിനേഷൻ മൊബൈൽ ടീം ഉപയോഗിച്ച് വാക്‌സിനേഷൻ നൽകാം.

• എല്ലാ മേജർപ്രൈവറ്റ് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ചെറുകിട പ്രൈവറ്റ് ആശുപത്രികളിലും സർക്കാർ തന്നെ വാക്‌സീൻ നൽകിക്കൊണ്ട് ആശുപത്രികൾക്ക്സർവീസ് ചാർജ് 100 -150 രൂപ മാത്രം ഈടാക്കി വാക്‌സിനേഷൻ നടത്താൻ അനുവദിക്കണം. കേന്ദ്ര/സംസ്ഥാന മാർഗരേഖ അനുസരിച്ചു വാക്‌സീൻ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

 

Readers Comment

Add a Comment