Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

മുഖത്തും ശരീര ഭാഗങ്ങളിലും പുരുഷന്മാരുടെത് പോലെ രോമ വളർച്ചയുണ്ടോ? അമിത വണ്ണവും കഴുത്തിൽ കറുപ്പ് നിറവും പടർന്നിട്ടുണ്ടോ? ഒരു പക്ഷെ നിങ്ങളിൽ പി.സി.ഒ.എസ്. ബാധിച്ചതിന്റെ ലക്ഷണങ്ങളാകാം ഇത്. പോളി സിസ്റ്റിക് ഒവറിയൻ സിൻഡ്രോം അല്ലെങ്കിൽ പോളി സിസ്റ്റിക് ഒവറിയൻ ഡിസീസ് (പി.സി.ഒ.ഡി.) ഇന്ന് മിക്കവാറും സ്ത്രീകളിൽ സാധാരണമായി മാറിയിരിക്കുന്നു. ജീവിത ശൈലിയിലെ പിഴവുകളാണ് ഒരു പരിധി വരെ ഹോർമോൺ വ്യത്യസങ്ങൾക്ക് കാരണമാകുന്നതും തുടർന്ന് പ.സി.ഒ.ഡി. എന്ന അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യന്നത്.ഇന്ത്യയിൽ അഞ്ചിൽ ഒരു സ്ത്രീ ഈ പ്രശ്നം അനുഭവിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. പി.സി.ഒ.ഡി. ബാധിച്ചു കഴിഞ്ഞ സ്ത്രീകളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ ചെറുതൊന്നുമല്ല ശരീരത്തിൻറെ ഘടനയെപ്പോലും ബാധിക്കുന്ന ഒന്നാണ് ഈ ഹോർമോൺ അസന്തുലിതാവസ്ഥ.ഓവുലേഷൻ പ്രക്രിയ കൃത്യമാകാത്തതിനാൽ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ് പി.സി.ഒ.എസ്. സ്ത്രീ ഹോർമോണുകളായ ഈസ്ട്രൻ, പ്രോജസ്ട്രോൺ, എന്നിവയുടെ ഉത്പാദനം കുറയുകയും പുരുഷ ഹോർമോൺ ആൻഡ്രജൻ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ആർത്തവ ക്രമക്കേടുകൾ ഉൾപ്പെടെ പല തരം പ്രശ്നങ്ങളിലെയ്ക്കും നയിക്കും. ചിലരിൽ ആറു മാസം വരെ തുടർച്ചയായി ആർത്തവം സംഭാവിക്കതിരിയ്ക്കാൻ സാധ്യതയുണ്ട്. ഇതിന്റെ തുടർച്ചയായി വന്ധ്യത പോലുള്ള പ്രശ്നങ്ങളും അനുഭവിക്കേണ്ടി വന്നേക്കാം. സാധാരണ 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഈ അവസ്ഥ കണ്ടു വരുന്നത്.പി.സി.ഒ.ഡി. ബാധിച്ചാൽ ശരീരത്തിൽ പല മാറ്റങ്ങളും പ്രകടമായി തുടങ്ങും. ഇതിന്റെ ആദ്യ ലക്ഷണമാണ് ക്രമ രഹിതമായ ആർത്തവം. തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വിശദമായ പരിശോധന നടത്തണം. പല കാരണങ്ങൾ കൊണ്ട് ആർത്തവം ക്രമരഹിതമാകാൻ സാധ്യതയുണ്ട്. അതിനാൽ പരിശോധിച്ച് ഉറപ്പ് വരുത്തുക.പുരുഷ ഹോർമോൺ അളവ് കൂടുന്നത്: പുരുഷ ഹോർമോൺ ശരീരത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് പി.സി.ഒ.ഡി. ബാധിച്ച സ്ത്രീകളിൽ സാധാരണമാണ്. പുരുഷ ഹോർമോണായ ആൻഡ്രജൻ ആണ് കണക്കിലധികം ശരീരത്തിൽ ഉയർന്നു വരിക. ഇത് മുഖത്തും സ്വകാര്യ ഭാഗങ്ങളിലുമെല്ലാം കണക്കിലധികം രോമം വളരുന്നതിന് കാരണമാകും.
അമിത രക്ത സ്രാവം: ആർത്തവ സമയത്ത് അമിതമായി രക്ത സ്രാവമുണ്ടാകുന്നതും പി.സി.ഒ.ഡി.യുടെ ലക്ഷണങ്ങളിൽ ഒന്നാണ്. ചിലർക്ക് ആർത്തവ സമയത്ത് തുടർച്ചയായി നാപ്കിനുകൾ മാറ്റി വെയ്ക്കേണ്ട അവസ്ഥ വരാറുണ്ട്. ഇങ്ങനെ വലിയ അളവിൽ രക്തം പുറത്ത് പോകുന്നുണ്ടെങ്കിൽ അത് പി.സി.ഒ.ഡി.യുടെ ലക്ഷണമാകാം.
അമിത വണ്ണം: കാരണങ്ങളൊന്നും കൂടാതെ ശരീര ഭാരം വർധിയ്ക്കുന്നത് മറ്റൊരു സൂചനയാണ്. വളരെ ചെറിയ കാലയളവിന് ഉള്ളിൽ ശരീര വണ്ണത്തിൽ ആനുപതികമല്ലാത്ത വർധന ഉണ്ടാകുന്നത് നിങ്ങളിൽ പോളി സിസ്റ്റിക് ഒവറിയൻ സിൻഡ്രോം ബാധിച്ചിരിക്കുന്നതിന്റെ തെളിവാകാം.: ചർമത്തിൽ നിറ വ്യത്യാസങ്ങൾ വരുന്നതും പോളി സിസ്റ്റിക് ഓവറിയൻ ഡിസീസിൻറെ ലക്ഷണമാകാം. അകാരണമായി നിറം ഇരുണ്ടു തുടങ്ങുന്നത് ഒരു സൂചനയാണ്.
മുടിയുടെ കട്ടി കുറയുന്നത്: മുടിയിഴകളുടെ കട്ടി കുറയുന്നതും അമിതമായ മുടി കൊഴിച്ചിലും ഈ അവസ്ഥയുടെ വിവിധ കാരണങ്ങളിൽ ഒന്നാണ്. അതിനാൽ പതിവിലധികം മുടി കൊഴിയുന്നുവെങ്കിലോ ഇഴകൾ നേർത്തു വരുന്നുവെങ്കിലോ ഇക്കര്യങ്ങൾ ശ്രദ്ധിക്കണം.
മുഖത്ത് കറുത്ത പാടുകൾ: കവിളുകളിൽ കറുത്ത പാടുകൾ വരുന്നത് മറ്റൊരു ലക്ഷണമാണ്. വലിയ പാടുകളാണ് പി.സി.ഒ.ഡി. ബാധിച്ചവരിൽ സാധാരണയായി കാണാറുള്ളത്.ഈ അവസ്ഥയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും പരിശോധന നടത്തേണ്ടത് നിർബന്ധമാണ്. ഹോർമോൺ വ്യതിയാനത്തിൻറെ ലക്ഷണങ്ങൾ, ശരീര ഭാരം, ബി.എം.ഐ. രക്ത സമ്മർദ്ദം എന്നിവയെല്ലാം പരിശോധിക്കും. ഇതേ ലക്ഷങ്ങൾ പ്രകടിപ്പിക്കുന്ന മറ്റ് രോഗങ്ങൾ ഉണ്ട്. അവയില്ലെന്ന് ഉറപ്പിയ്ക്കാനായി ആ ടെസ്റ്റുകൾ കൂടി ചെയ്യേണ്ടതുണ്ട്.ഹോർമോൺ അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്ന ഈ അവസ്ഥയ്ക്ക് കാരണമാകുന്ന പല കാര്യങ്ങളുണ്ട്. പാരമ്പര്യം, ജീവിത ശൈലിയിലെ പ്രശ്നങ്ങൾ, അമിതമായ അളവ് ഇൻസുലിൻ തുടങ്ങിയവയെല്ലാം ഇതിനു കാരണമാകാം. ആരംഭ ഘട്ടത്തിൽ തന്നെ ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കിൽ പിന്നീട് പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് വഴി വെയ്ക്കും.
പി.സി.ഒ.ഡിയ്ക്ക് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഭാവിയിൽ അമിതവണ്ണം,ദുർമേദസ്സ്, ഫാറ്റി ലിവർ, ഇൻസുലിൻ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കൂടുതൽ അളവിലുള്ള പുരുഷ ഹോർമോൺ ഉദ്പാദനം തുടങ്ങിയവയെല്ലാം നിയന്ത്രിക്കാനാവാത്ത വിധം പിടിമുറുക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പല രീതിയിലും ഇലായ്മ ചെയ്യുമെന്ന് ചുരുക്കം.