Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച തീരുമാനം ഇന്ന്. ലോക്ക്ഡൗൺ നീട്ടിക്കൊണ്ട് കൂടുതൽ വിഭാഗങ്ങൾക്ക് ഇളവുകൾ നൽകാനാണ് തീരുമാനമെന്നാണ് സൂചന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി കുറയുന്നത് വരെ ലോക്ക്ഡൗൺ വേണമെന്ന നിലപാടിലാണ് സർക്കാർ. ബാർബർ ഷോപ്പുകൾ, തുണിക്കടകൾ, ചെരുപ്പ് കടകൾ, എന്നിവ തുറന്നേക്കും. ബിവറേജസ് ഔട്ട്‌ലറ്റുകൾ തുറക്കേണ്ട എന്നാണ് തീരുമാനം. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം ഇന്ന് കൂടുതൽ ഇളവുകളുണ്ട്. അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് എറണാകുളത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.