Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്‌ഡൗണിൽ കൂടുതൽ ഇളവുകളായി. വ്യവസായ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങാം. എന്നാൽ 50 ശതമാനം ജീവക്കാർക്ക് മാത്രമേ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയൂ. ബാങ്കുകൾക്ക് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം.തുണിക്കടകൾ ജ്വല്ലറി, പുസ്‌തക വിൽപന കടകൾ, ചെരുപ്പ് കടകൾ എന്നിവ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ തുറക്കാം. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്‌സൽ നൽകാം. പാഴ്‌വസ്‌തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്‌ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി ലോക്ക്‌ഡൗൺ നടപ്പാക്കിയതിനാൽ കൊവിഡ് വ്യപനത്തിൽ കുറവുണ്ടായി എന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തൽ. അതിനാലാണ് ജൂൺ ഒൻപതു വരെ ലോക്ക്‌ഡൗൺ നീട്ടിയത്.ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) പരിശോധിച്ചാകും ലോക്ക്‌ഡൗണിൻറെ കാര്യത്തിൽ തീരുമാനമെടുക്കുക. 20 ന് മുകളിലേക്കെത്തിയ ടിപിആർ ഇപ്പോൾ 16ന് താഴെയെത്തിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ടിപിആർ ഇരുപതിന് മുകളിലാണ്. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ചില പഞ്ചായത്തുകളിൽ ഇപ്പോഴും 30 ശതമാനത്തിന് മേൽ ടിപിആർ തുടരുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും കൂടുതൽ ഇളവുകൾ നൽകുക. ഘട്ടം ഘട്ടമായി അൺലോക്ക് എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അന്തർജില്ലാ യാത്രകളുടെ കാര്യത്തിലാണ് ഇനി തീരുമാനം വരാനുള്ളത്.