Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് വ്യാപനം ഉയരുന്നതിനൊപ്പം ഗുരുതരമല്ലാത്ത രോഗികളിൽ പലരും വീട്ടിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശ പ്രകാരം ശ്വാസതടസ്സം നേരിടുന്നവർ വീട്ടിൽ പൾസ് ഓക്‌സി മീറ്ററും ഉപയോഗിക്കേണ്ടതുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവ് മനസ്സിലാക്കാനാണ് ഓക്‌സി മീറ്റർ. കൃത്യമായി എങ്ങനെ ഓക്‌സി മീറ്റർ ഉപയോഗിക്കാമെന്ന് അറിയാം.
ഓക്‌സിമീറ്റർ ഘടിപ്പിക്കുന്ന വിരലിലും നഖത്തിലും മൈലാഞ്ചിയോ ക്യൂട്ടക്‌സോ ഇല്ലെന്ന് ഉറപ്പുവരുത്തുക.കൈകൾക്ക് സാധാരണ ശരീരോഷ്മാവ് ആണെന്ന് ഉറപ്പുവരുത്തുക. തണുത്ത് കിടക്കുകയാണെങ്കിൽ ചൂടാക്കുക.
പൾസ് ഓക്‌സിമീറ്റർ ഘടിപ്പിക്കുന്നതിന് മുമ്പായി വിശ്രമിക്കുകയും ശരീരം ശാന്തമായ അവസ്ഥിയിലുമാക്കുക
ചൂണ്ടുവിരലിലോ നടുവിരലിലോ ഓക്‌സിമീറ്റർ ഘടിപ്പിക്കുക
ഹൃദയത്തിന് അടുത്തായി നെഞ്ചിൽ കൈ വെക്കുക. കൈ ചലിപ്പിക്കാതിരിക്കുക
റീഡിംഗിൽ സ്ഥിരത കൈവരിക്കുന്നതിന് കുറഞ്ഞത് ഒരു മിനുട്ട് ഓക്‌സിമീറ്റർ ഘടിപ്പിക്കുക
ഘടിപ്പിച്ച് അഞ്ച് സെക്കൻഡിന് ശേഷമുള്ള ഏറ്റവും വലിയ റീഡിംഗ് രേഖപ്പെടുത്തുക.