Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

പൾസ് ഓക്‌സി മീറ്ററിന് അടിസ്ഥാന വില നിശ്ചയിക്കാത്തതിനാൽ വില വർധനവിനെതിരെ നടപടിയെടുക്കാൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് സാധിക്കുന്നില്ല. കേരളത്തിലെ വ്യാപാര ശാലകളിൽ പൾസ് ഓക്‌സി മീറ്ററിന് പുറത്തുള്ള സ്റ്റിക്കറിൽ പതിപ്പിച്ചിരിക്കുന്നത് 3600 രൂപ വരെയാണ്. എന്നാൽ എംആർപി നിരക്കായതിനാൽ അതിനെക്കാൾ ഉയർന്ന വില ഈടാക്കിയാലേ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് നടപടി എടുക്കാനാകൂ. 10 ശതമാനം ലാഭമാണ് മൊത്ത വില്പനക്കാർ എടുക്കുന്നത്. ഓരോ തവണയും ചൈനയിൽ നിന്ന് വിവിധ കമ്പനികളുടെ പേരിൽ കേരളത്തിലേക്ക് ഈ ഉപകരണങ്ങൾ എത്തുമ്പോൾ സാധാരണക്കാർക്ക് ഇത് വാങ്ങുക അപ്രാപ്യമാണ്. കൊവിഡ് ചികിത്സയ്ക്ക് സർക്കാർ നിരക്ക് നിശ്ചിയിച്ചത് പോലെ അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾക്കും വില നിശ്ചയിക്കേണ്ടത് അനിവാര്യമാണ്.