Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

എറണാകുളത്ത് പ്രതിദിന കണക്ക് രണ്ടായിരം വരെ ഉയരാമെന്ന് കളക്ടർ എസ്.സുഹാസ്. മൂന്ന് ദിവസത്തേക്ക് മാസ് വാക്‌സിനേഷൻ നിർത്തിവച്ചേക്കുമെന്നും കളക്ടർ സൂചിപ്പിച്ചു. അതേസമയം സർക്കാർ നിർദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ ഉണ്ടാകുമെന്നും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ആയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.അതേസമയം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പു തലത്തിൽ പ്രതിരോധ പ്രവർത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.