Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് ഉയരുന്നതിനൊപ്പം ചെറുനാരങ്ങയുടെ വിലയും കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ വീടുകളിൽ ചെറു നാരങ്ങാ സ്റ്റോക്ക് ചെയ്യുന്നതാണ് ചെറു നാരങ്ങയുടെ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ അടുത്ത സംസ്ഥാനങ്ങളിൽ നിന്ന് വരെ ചെറുനാരങ്ങാ എത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. പല ഔഷധ ഗുണങ്ങളുമുള്ള ചെറുനാരങ്ങ ശരീരത്തിന് രോഗപ്രതിരോധശേഷിക്ക് ഏറെ ഉത്തമമാണ്.
പ്രതിരോധ ശക്തി കൂട്ടുന്നതോടൊപ്പം ഇതിലെ വിറ്റാമിന്‍ സി വൈറൽ രോഗങ്ങളിൽ നിന്ന് ഉൾപ്പടെ ശരീരത്തെ സംരക്ഷിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ ചെറു നാരങ്ങയുടെ വില കുത്തിച്ചുയരുന്നതായി റിപ്പോർട്ടുകൾ...കിലോയ്ക്ക് 200 രൂപവരെയാണ് ചില്ലറ വിപണിയിൽ നിലവിലുള്ള വില. മണിക്കൂറുകൾക്കിടയിൽ ടൺ കണക്കിന് ചെറുനാരങ്ങായാണ് വില കുതിച്ചുയരുകയാണെങ്കിലും വിറ്റു പോകുന്നതെന്ന് വ്യാപാരികൾ പറയുന്നു.