Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഇന്ന് ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ പിതാവെന്നറിയപ്പെടുന്ന സാമുവൽ ഹാനിമാന്റെ ജന്മദിനമായ ഏപ്രിൽ 10 ലോക ഹോമിയോപതി ദിനമായി ആചരിക്കുന്നു.ചികിത്സ പരാജയമടയുന്നിടത്ത് ചികിത്സകനും പൂർണ്ണമായി പരാജയപ്പെടുകയാണ് പതിവ്. എന്നാൽ ഈ പരാജയത്തിൻറെ കയ്പ് നീർ മറ്റൊരു ലോകോപകാര ചികിത്സയുടെ ആവിഷ്ക്കാരത്തിന് വഴിവച്ച സംഭവമാണ് ഹോമിയോപ്പതി ചികിത്സയുടെ ചരിത്രത്തിന് പറയാനുള്ളത്.ഡോ. സാമുവൽ ഹനിമാൻ എന്ന ജർമൻ അലോപ്പതി ചികിത്സകൻ ടൈഫോയിഡ് ബാധിച്ച സ്വന്തം കുഞ്ഞിനെ, അലോപ്പതി ചികിത്സാ വിധി പ്രകാരം ചികിത്സിക്കുകയായിരുന്നു. എന്നാൽ പഠിച്ച അലാപ്പതി വൈദ്യ ശാസ്ത്രം ടൈഫോയിഡിനു മുന്നിൽ തോറ്റു തുന്നം പാടിയതു കണ്ട് അദ്ദേഹം അമ്പരന്നു. ഇതുവരെ ഏറെ ഫലപ്രദമെന്ന് താൻ കരുതുകയും പ്രചരിപ്പിക്കുകയും ചെയ്ത ശാസ്ത്രശാഖയ്ക്ക് ഏറെ പോരായ്മകൾ ഉള്ളതായി അദ്ദേഹത്തിന് മനസ്സിലായി. ഇതദ്ദേഹത്തെ ഏറെ ചിന്താകുലനാക്കി. എങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കാം? അദ്ദേഹം ചിന്തിച്ചു തുടങ്ങി.അപ്പോഴാണ് ക്വയിനാ മരങ്ങളുടെ പ്രത്യകതകൾ അദ്ദേഹത്തിൻറെ മനസ്സിൽ പതിഞ്ഞത്. പിന്നീട് അതേ കുറിച്ചായി പഠനങ്ങൾ. മലമ്പനിയെ പ്രതിരോധിക്കാൻ ഗ്രാമീണർ ഈ വൃക്ഷത്തെ ഉപയോഗിക്കുമെന്ന പുത്തനറിവ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കാരണം രോഗാണുക്കളിലൂടെ പകരുന്ന മലേറിയയെ, രോഗുണുവില്ലാതെ തന്നെ പരത്താൻ ക്വയിനാ മരങ്ങൾക്കാവും. അപ്പോൾ പിന്നെ രോഗപ്രതിരോധ ശേഷി എങ്ങനെ പ്രാവർത്തികമാകും? അദ്ദേഹത്തിന് സംശയങ്ങൾ വർധിച്ചു വന്നു. ക്വയിനാ വൃക്ഷ ചില്ലകൾ ഉപയോഗിച്ച് അദ്ദേഹം പരീക്ഷണം ആരംഭിച്ചു. പരീക്ഷണ ഫലങ്ങൾ ഏറെ ആശാവഹമായിരുന്നു. ക്വയ്നാ ഇലകളിലെ രോഗകാരിയായ അംശം നേർത്ത അളവിൽ പ്രതി ഔഷധമായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തി.
ഈ അറിവാണ് ഹോമിയോപ്പതി വൈദ്യശാസ്ത്രശാഖയ്ക്ക് അസ്ഥിവാരം നൽകിയത്. രോഗ ഹേതുകൊണ്ട് തന്നെ രോഗത്തെ ചികിത്സിക്കുന്ന സമ്പ്രദായത്തിന് ഇപ്രകാരം ആരംഭമായി. “ലൈക്ക് ക്യൂയേഴ്സ് ലൈക്ക്’എന്ന തൻറെ ഗ്രന്ഥത്തിൽ ഇതേക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
രോഗഹേതുവിനെ കണ്ടെത്തി രോഗപരിഹാരം നടത്തുന്ന ഹോമിയോ ചികിത്സയിൽ പ്രകൃതിജന്യ വസ്തുക്കളാണ് ഔഷധമായി ഉപയോഗിക്കുന്നത്. വൈറസുകൾ മൂലമുണ്ടാകുന്ന അസുഖങ്ങൾക്കും ഹോമിയോ ചികിത്സ ഏറെ ഫലപ്രദമാണ്. പാർശ്വഫലങ്ങൾ ഇല്ലെന്നത് ചികിത്സയെ ഏറെ ജനപ്രിയമാക്കുന്നു. ഹൃദയ സ്തംഭനം, അർബുദം, എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്ക് ഫലപ്രദമായ ഔഷധങ്ങൾ ഹോമിയോപ്പതി വാഗ്ദാനം ചെയ്യുന്നു.