Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഇന്ത്യയുടെ ഡ്രഗ്‌സ് റെഗുലേറ്റർ (ഡിസിജിഐ) കൊവിഷീൽഡ് വാക്‌സിൻറെ ഉപയോഗ കാലാവധി നീട്ടി. ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച് അസ്ട്ര സെനെക്ക ഉത്പാദിപ്പിക്കുന്ന വാക്‌സിൻറെ അഞ്ച് മില്ലി ലിറ്റർ വരുന്ന കുപ്പിയുടെ കാലാവധി ആറ് മാസത്തിൽ നിന്നും ഒൻപത് മാസത്തിലേക്കാണ് നീട്ടിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിജി സോമനി അയച്ച കത്തിലാണ് കൊവിഷീൽഡ് ഒൻപത് മാസം വരെ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. ലേബൽ ചെയ്യാത്ത കുപ്പികൾ ഒൻപത് മാസം വരെ ഉപയോഗിക്കാം എന്നും കത്തിൽ പറയുന്നു.