Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെ കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞവർഷം ഇതേ സമയം കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് രാജ്യം ചിന്തിച്ചു. ഇപ്പോൾ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യം നടക്കുന്ന രാജ്യമായി ഇന്ത്യ മാറി.. കൊവിഡ് സാഹചര്യത്തിൽ രാജ്യം കടന്നുപോയ വഴികൾ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. കഴിഞ്ഞ വർഷം ഇതേ മാസമാണ് രാജ്യം ആദ്യമായി ജനത കർഫ്യുവിനെ കുറിച്ച് കേൾക്കുന്നത്. ജനത കർഫ്യു അച്ചടക്കത്തിന്റെ ഉദാഹരണമായി മാറിയെന്നും, തലമുറകൾ ഇക്കാര്യമോർത്ത് അഭിമാനിക്കുമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.ഉപേക്ഷിച്ച വസ്തുക്കളിൽ നിന്ന് കളിപ്പാട്ടങ്ങൾ നിർമിക്കുന്ന കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിനെ മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു. പഴയ വസ്ത്രങ്ങൾ, പാഴ്ത്തടികൾ, ബാഗുകൾ, ബോക്സുകൾ എന്നിവ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ കളിപ്പാട്ടങ്ങൾ നിർമിക്കുന്നത്. പാവകൾ സുരക്ഷിതവും, വിദ്യാർത്ഥി സൗഹൃദമാണെന്നും ഉറപ്പുവരുത്തുന്നുണ്ട്.