Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനാൽ മധ്യപ്രദേശിലെ ഭോപ്പാലിലും ഇന്ദോറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഞായറാഴ്ച മുതലോ തിങ്കളാഴ്ച മുതലോ ആയിരിക്കു രാത്രികാല കര്‍ഫ്യൂ. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വെളളിയാഴ്ച വൈകുന്നേരം ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമാണ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്.
മഹാരാഷ്ട്രയില്‍നിന്ന് വിമാനത്തിലോ തീവണ്ടിയിലോ റോഡ് മാര്‍ഗമോ വരുന്നവരെ താപ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ചൗഹാന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലേക്കുള്ള ആളുകളുടെ വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.