Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് വാക്സിൻ വിതരണത്തിന്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുളളവർക്ക് വാക്സിൻ നൽകും. ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തത്.
നാഷണൽ എക്സ്‌പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് തയ്യാറാക്കിയ പട്ടികയിൽ പ്രഥമ പരിഗണന നൽകിയിരുന്നത് 30 ദശലക്ഷം വരുന്ന ആരോഗ്യപ്രവർത്തകർക്കും മുൻനിരപ്പോരാളികൾക്കുമായിരുന്നു. ഒരേസമയം രാജ്യത്തെ 130 കോടി ജനങ്ങൾക്കും വാക്സിൻ നൽകുക എന്നുളളത് പ്രായോഗികമല്ലാത്തതിനാൽ തന്നെ മുൻഗണനാടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിൻ വിതരണം പുരോഗമിക്കുന്നത്കോവിഡ് വൈറസ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയുളള ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് മുൻഗണനാപട്ടികയിൽ പ്രഥമപരിഗണന നൽകിയിരുന്നത്. രണ്ടാംഘട്ടത്തിൽ 60 കൂടുതൽ പ്രായമുളളവർക്കും അസുഖബാധിതരായ 45 വയസ്സിന് മുകളിലുളളവർക്കുമാണ് വാക്സിൻ വിതരണം ചെയ്യുന്നത്. മൂന്നാംഘട്ടത്തിൽ അമ്പതിന് മുകളിൽ പ്രായമുളളവർക്ക് വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.