Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സൂര്യപ്രകാശത്തിൽ നിന്നും നിങ്ങളുടെ ചർമം സംരക്ഷിക്കാനുള്ള സൺ സ്ക്രീനുകൾ യഥാർഥത്തിൽ പ്രതീക്ഷിയ്ക്കുന്ന ഗുണം ചെയ്യുന്നുണ്ടോ? അതോ എല്ലാം വെറുമൊരു ഗിമ്മിക്ക് മാത്രമാണോ? സുര്യപ്രകാശത്തിൽനിന്നും അത്തരത്തിൽ ഒരു സംരക്ഷണം ശരിക്കും നമുക്ക് ആവശ്യമുണ്ടോ? സൺസ്ക്രീനിനെക്കുറിച്ച് ആലോചിക്കുേമ്പാൾ തന്നെ ഇങ്ങനെ നിരവധി ചോദ്യങ്ങൾ മനസിലേക്ക് കടന്നുവരും. മുംബൈയിലെ സ്കിൻസെൻസ് സ്കിൻ ആൻറ് ലേസർ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റും ലേസർ സ്പെഷ്യലിസ്റ്റുമായ ഡോ. അഭിജിത് ദേശായി ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം മുന്നോട്ടുവെക്കുന്നുണ്ട്. ഇതാ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ആ ഉത്തരങ്ങൾ.ഒന്ന്: തെളിഞ്ഞ, മഴയുള്ള ദിവസങ്ങളിൽ സൺസ്ക്രീൻ ഉപയോഗിക്കേണ്ടതില്ല എന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ അന്തരീക്ഷം തെളിഞ്ഞ ദിവസങ്ങളിലും അൾട്രാവയലറ്റ് രശ്മികൾ എത്തുന്നുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ എല്ലാ ദിവസവും സൺസ്ക്രീൻ ആവശ്യമാണ്.
രണ്ട്: രാവിലെ പുറത്തിറങ്ങുന്നതിന് മുമ്പ് ഉപയോഗിക്കുന്ന സൺസ്ക്രീൻ ആ ദിവസം മുഴുവൻ നിൽക്കും എന്നാണ് അടുത്ത തെറ്റിദ്ധാരണ. എന്നാൽ ഇത് തെറ്റാണ്. നിങ്ങളുടെ ചർമത്തിെൻറ പൂർണ്ണ പരിരക്ഷയ്‌ക്കായി ഇടക്കിടെ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണ്.സൺസ്ക്രീൻ ഉപയോഗിച്ചാൽ 100 ശതമാനം ചർമ സംരക്ഷണം ആയി എന്നാണ് പലരുടെയും ധാരണ. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സൺസ്ക്രീൻ നിങ്ങളെ സംരക്ഷിക്കും എന്നത് സത്യം തന്നെയാണ്. പക്ഷേ അതിെൻറ കൂടെ മറ്റ് ചർമ സംരക്ഷണ മാർഗങ്ങളും നിങ്ങൾ ഉപയോഗിക്കാൻ തയാറാവണം. ഉദാഹരണത്തിന് നിങ്ങൾ മണിക്കൂറുകളോളം വെയിലത്ത് പോകുമ്പോൾ തൊപ്പികൾ, സൺഗ്ലാസുകൾ എന്നിവ ഉപയോഗിക്കണം. ചർമം മൂടുന്ന വസ്ത്രങ്ങൾ ഉപയോഗിക്കണം. ഒരു ബീച്ചിലാണ് നിങ്ങൾ പോകുന്നതെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. ഇങ്ങനെ പോകുേമ്പാൾ എസ്‌പിഎഫ് 50 ഒാ അതിൽ കൂടുതലോ ഉള്ള സൺസ്‌ക്രീനുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോ രണ്ട് മൂന്ന് മണിക്കൂറിലും ഇവ പ്രയോഗിക്കാം.ഒരു പരിധി വരെ അത് മാത്രം മതി. പക്ഷേ പൂർണമായും അത് അങ്ങനെയല്ല. എസ്.പി.എഫ് ഉൽപന്നങ്ങൾ സൂര്യപ്രകാശത്തിൽനിന്ന് നിങ്ങളുടെ സംരക്ഷിക്കുന്ന ഒരു മേക്കപ്പ് മാത്രമായി കണക്കാക്കണം. യഥാർത്ഥ സൺസ്ക്രീനിന് പൂർണമായി പകരക്കാരനാവാൻ ഇതിനാവില്ല. സൂര്യനിൽ നിന്നുള്ള ചർമ സംരക്ഷണത്തെ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കി മാറ്റണം. ഇതിനുള്ള ഏറ്റവും നല്ല മാർഗം കുറച്ച് എസ്.പി.എഫ് അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ (ഇത് നിങ്ങളുടെ ഫൗണ്ടേഷൻ, പ്രൈമർ അല്ലെങ്കിൽ ഡേ ക്രീം ഏതും ആകാം) ഉപയോഗിക്കുക എന്നതാണ്. എല്ലാ ദിവസവും അതുപയോഗിക്കുക. അതേ സമയം ചർമത്തിന് മറ്റ് എന്തെങ്കിലും പ്രശ്നമുള്ള സെൻസിറ്റിവ് സ്കിൻ ഉള്ളവർ അതായത്, ഫോട്ടോ സെൻസിറ്റിവിറ്റിയോ സൂര്യപ്രകാശം തട്ടിയാൽ തൊലി ചുളുങ്ങുന്ന അവസ്ഥയോ ഉള്ളവർ എസ്‌പിഎഫ് ഉപയോഗിച്ച മേക്കപ്പിനെ മാത്രം ആശ്രയിക്കരുത്.