Breaking News
- ഇന്ധനവില വര്ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- ജോൺസൺ ആൻഡ് ജോൺസന്റെ കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി
- കെ. സുരേന്ദ്രൻ മത്സരിക്കും: അഞ്ച് മണ്ഡലങ്ങൾ പരിഗണനയിൽ
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളിൽ നടത്തും. 50 വയസിന് മുകളിലുള്ളവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്ന 50ൽ താഴെ പ്രായമുള്ളവർക്കുമാണ് വാക്‌സിൻ. മൂന്നാം ഘട്ടത്തിൽ കൂടുതൽ ഡോസ് വാക്‌സിൻ വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.മൂന്നാം ഘട്ടത്തിൽ പരമാവധി അവരവരുടെ വീടുകൾക്ക് സമീപം വാക്‌സിനെത്തുന്ന തരത്തിലാണ് ക്രമീകരണം. ഇതിനായി ഹെൽത്ത് സെന്ററുകൾ കൂടാതെ സർക്കാർ ഓഫീസുകൾ, ഹാളുകൾ തുടങ്ങിയവ വാക്‌സിൻ കേന്ദ്രങ്ങളാക്കും.
രജിസ്‌ട്രേഷൻ നടപടികൾക്കായി ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരുടെ സഹായം തേടാനും തീരുമാനമുണ്ട്. അവശ്യമെങ്കിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിർദേശമുണ്ട്. ജില്ലാ അടിസ്ഥാനത്തിലാണ് എല്ലാ ക്രമീകരണങ്ങളും ഒരുക്കുക.