Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആരോഗ്യ പ്രവർത്തകർക്ക് കൊറോണ പ്രതിരോധ വാക്സിൻറെ രണ്ടാം ഡോസ് ഈ മാസം 13 മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ 45 ശതമാനത്തിലേറെ പേർ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ .46 ലക്ഷത്തോളം പേരാണ് ഇതുവരെ വാക്സിൻ എടുത്തത്.
മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, മിസോറം, ലക്ഷദ്വീപ്, ഒഡിശ, കേരളം, ഹരിയാന, ബിഹാർ, ആൻഡമാൻ- നിക്കോബാർ, ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ അമ്പതു ശതമാനത്തിലേറെ പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. സിക്കിം, ലഡാക്ക്, തമിഴ്നാട്, ജമ്മു കശ്മീർ, ചണ്ഡിഗഡ്, ദാദ്ര നഗർഹവേലി, അസം, നാഗാലാൻഡ്, മേഘാലയ, മണിപ്പുർ, പുതുച്ചേരി എന്നിവിടങ്ങളിലാണ് 30 ശതമാനമോ അതിൽ കുറവോ ആരോഗ്യ പ്രവർത്തകർ ഇതുവരെ ആദ്യ ഡോസ് എടുത്തത്.
5,912 പൊതു ആരോഗ്യ കേന്ദ്രങ്ങളിലും 1,239 സ്വകാര്യ കേന്ദ്രങ്ങളിലും ഇപ്പോൾ വാക്സിൻ നൽകുന്നുണ്ടെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ പറഞ്ഞു. ഏറെ വൈകാതെ പൊതുജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കിത്തുടങ്ങുമെന്ന് രാജേഷ് ഭൂഷൻ വ്യക്തമാക്കി. അമ്പതു വയസിനു മുകളിലുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുക. അടുത്ത ഘട്ടത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് കൂടുതൽ വിപുലമാക്കുമെന്ന് ഡോ. പോൾ കൂട്ടിച്ചേർത്തു. ഇപ്പോൾ തന്നെ സ്വകാര്യ മേഖല നന്നായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം