Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഷീൽഡ് വാക്സിനിലുള്ള ഘടകപദാർഥങ്ങളോട് അലർജിയുള്ളവർ കുത്തിവയ്പ് എടുക്കരുതെന്ന മുന്നറിയിപ്പുമായി നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റിറ്റ്യൂട്ട്. ആദ്യ ഡോസ് എടുത്തപ്പോൾ അലർജിയുണ്ടായവർ രണ്ടാം ഡോസ് വാക്സിൻ കുത്തിവയ്ക്കരുതെന്നും നിർമാതാക്കൾ നിർദേശിച്ചു. കൊവിഷീൽഡ് വാക്സിനിലെ ഘടകപദാർഥങ്ങളുടെ പട്ടിക, സ്വീകർത്താക്കൾക്കു വേണ്ടിയുള്ള വിവരങ്ങൾ എന്ന പേരിൽ കമ്പനി പ്രസിദ്ധീകരിച്ചു.ഹിസ്റ്റിഡൈൻ, ഹിസ്റ്റിഡൈൻ ഹൈഡ്രോക്ലോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്നീഷ്യം ക്ലോറൈഡ് ഹെക്സ്ഹൈഡ്രേറ്റ്, പോളിസോർബനേറ്റ് 80, എഥനോൾ, സക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ് ഡിഹൈഡ്രേറ്റ്, വെള്ളം എന്നിവയാണ് വാക്സിനിൽ ഉള്ളത്.ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ, മറ്റേതെങ്കിലും വാക്സിനോ, കൊവിഡിഷീൽഡ് വാക്സിനിലെ ഏതെങ്കിലും ഘടകത്തിനോ അലർജി ഉണ്ടായിട്ടുണ്ടോയെന്ന വിവരം വാക്സിൻ സ്വീകരിക്കുന്നവർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരവും വാക്സിൻ എടുക്കുന്ന സമയം അറിയിക്കണമെന്നും കമ്പനി നിർദേശിക്കുന്നു. ഗർഭിണികൾ, സമീപ ഭാവിയിൽ ഗർഭം ധരിക്കാൻ ഉദ്ദേശിക്കുന്നവർ, മുലയൂട്ടുന്നവർ തുടങ്ങിയവർ വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും കമ്പനി നിർദേശിച്ചിട്ടുണ്ട്.