Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ശരീരത്തിനാവശ്യമായ പോഷണം ഭക്ഷണത്തിലൂടെ ലഭിക്കാത്തതാണ് മിക്കവരിലും ക്ഷീണത്തിനുള്ള കാരണം. ഊർജം, പ്രോട്ടീൻ എന്നിവയോടൊപ്പം ജീവകങ്ങളും ധാതുലവണങ്ങളും ശരീരത്തിന് ആവശ്യമാണ്. ധാതുലവണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയേണിന്റെ കുറവോ അഭാവമോ മൂലമുള്ള വിളർച്ചയാണ് ക്ഷീണത്തിനുള്ള കാരണം.രാസ സന്ദേശ വാഹകരായ കെമിക്കലുകളുടെ പ്രവർത്തനത്തിന് വേണ്ട അളവിലുള്ള അയേൺ ലഭ്യമാവണം. ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയേണിന്റെ കുറവാണ്.
ഇരുമ്പുസത്ത് കൂടുതലടങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. ഇലക്കറികൾ, മുരിങ്ങയില, പാലക്, പഴവർഗങ്ങൾ, എള്ള്, കൂവരക്, ഈന്തപ്പഴം, കരുപ്പെട്ടി, ധാന്യങ്ങൾ, അരിയുടെ തവിട്, ബീൻസ്, സോയാബീൻസ്, മീൻ, ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവയെല്ലാം അയേൺ സ്രോതസ്സുകളാണ്.
പ്രഭാത ഭക്ഷണേത്താെടാപ്പം ചായയോ, കാപ്പിയോ കുടിക്കുമ്പോൾ ആഹാരത്തിലെ മുക്കാൽഭാഗം അയേണും വലിച്ചെടുക്കുന്നത് തടസ്സപ്പെടുന്നു. ആഹാരേത്താടൊപ്പം പഴങ്ങൾ കഴിച്ചാൽ, അതിലുള്ള വിറ്റാമിൻ സി അയേണിന്റെ ലഭ്യത കൂട്ടുന്നു.അയേൺ ലഭിക്കാതെയായാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളർച്ച എന്ന രോഗാവസ്ഥയുണ്ടാവും. കേരളത്തിൽ നടത്തിയ പഠനങ്ങളിൽ 60 ശതമാനത്തോളം സ്ത്രീകളിലും പെൺകുട്ടികളിലും, 20 ശതമാനത്തോളം ആൺകുട്ടികളിലും വിളർച്ചയുള്ളതായി കണ്ടു. വിളർച്ച നിശ്ശബ്ദമായി മാത്രം ആദ്യ ഘട്ടത്തിൽ പ്രതിഫലിക്കുന്നതിനാൽ കണ്ടുപിടിക്കാനാവാതെ വരുന്നു. പഠനത്തിനുള്ള താല്പര്യം കുറയുന്നു. ക്ലാസിൽ ശ്രദ്ധിക്കാനും പാഠങ്ങൾ വായിച്ചു മനസ്സിലാക്കാനും, ശരിയായി ഓർമിക്കാനും കഴിയാത്തതുമൂലം പഠനത്തിൽ പിന്നോക്കാവസ്ഥയുണ്ടാവുന്നു.
തലച്ചോറിനാവശ്യമായ ഊർജം കുറയുന്നതുമൂലമാണിത്. തുടർന്ന് കൈകാൽ കഴപ്പ്, ക്ഷീണം, അമിതഉറക്കം, ഉത്സാഹമില്ലായ്മ എന്നിവ ഉണ്ടാവുന്നു. ഈ അവസരത്തിലെങ്കിലും ശരിയായി അയേൺ ലഭിക്കാതെ വന്നാൽ കിതപ്പ്, നെഞ്ചിടിപ്പ്, തലകറക്കം, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുന്നു. കൗമാരക്കാരിലുണ്ടാവുന്ന അകാരണമായ ദേഷ്യം തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങളുടേയും ഒരു കാരണം വിളർച്ചയാണ്.