Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

അതിതീവ്ര കൊവിഡ് വൈറസ് കണ്ടുപിടിച്ച സാഹചര്യത്തിൽ ബ്രിട്ടനിൽ വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ. പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച അർധ രാത്രി മുതലാകും അടച്ചിടൽ നിലവിൽ വരിക. ഫെബ്രുവരി പകുതി വരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞവർഷം മാർച്ച് മുതൽ ജൂൺവരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക് ഡൗണിന് സമാനമാണ് ഇത്തവണയും. അവശ്യ സർവീസുകളും കടകളും ഒഴികെയുള്ള സ്ഥാപനങ്ങൾ അടച്ചിടാനാണ് നിർദേശം. ആദ്യഘട്ടത്തിനേക്കാൽ 40 മടങ്ങ് വേഗത്തിലാണ് ആശുപത്രികൾ നിറയുന്നതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. 20 ശതമാനമായിരുന്നു രാജ്യത്ത് മരണ നിരക്ക്.