Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് വാക്സിനേഷൻ പരിപാടിയുടെ രണ്ട് ദിവസത്തെ ഡ്രൈ റൺ ഇന്ന് ആരംഭിക്കും. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. വാക്സിൻ വിതരണം നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ കോ-വിനിന് ആവശ്യമായ വിവരങ്ങൾ, ടെസ്റ്റിംഗ് ലഭ്യത, ടീം അംഗങ്ങളെ വിന്യസിക്കൽ, സെഷൻ സൈറ്റുകളുടെ മോക്ക് ഡ്രിൽ എന്നിവ ഡ്രൈ റണിൽ ഉൾപ്പെടുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം വാക്‌സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍. വാക്‌സിന്‍ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നതുമുതല്‍ ശീതികരണവും വിതരണവും വിവരങ്ങളുടെ കൈമാറ്റവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കോവാക്‌സിന്റെ വിതരണത്തിനുള്ള ശൃംഖലയായ കോവിന്നിലെ വിവരശേഖരണം മുതല്‍ വാക്‌സിന്‍ രശീതു നല്‍കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസം, വിതരണകേന്ദ്രങ്ങളിലെ മോക്ക് ഡ്രില്‍, മരുന്നുവേണ്ടവരുടെ റിപ്പോര്‍ട്ടിങ്, ആരോഗ്യപ്രവര്‍ത്തകരുടെ വൈകുന്നേരത്തെ വിലയിരുത്തല്‍ യോഗം വരെയുള്ളതെല്ലാം ഡ്രൈ റണ്ണിന്റെ ഭാഗമായി ഉണ്ടാകും.