Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

യുകെയിൽ നിന്നെത്തിയ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇവർക്ക് ബാധിച്ച വൈറസ് ജനിതക മാറ്റം സംഭവിച്ചതാണോയെന്ന് പരിശോധിക്കാൻ സാമ്പിൾ പൂനെയിലേക്ക് ആയച്ചിട്ടുണ്ട്. കൊവിഡ് വൈറസിന് ജനിതക മാറ്റമുണ്ടെന്ന് കണ്ടെത്തിയതാണ്. അതിൻറെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ട്. തുടർന്ന് വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിൻ ഫലപ്രദമാണെന്നാണ് വിദഗ്‌ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ അധികം വർധനവില്ല. മരണ നിരക്കും കൂടിയിട്ടില്ല. ഷിഗല്ല ഭീതി വേണ്ടെന്നും ശുചിത്വം പാലിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള വഴിയെന്നും മന്ത്രി പറഞ്ഞു.