Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് രാജ്യത്തെ ആകെ കേസുകളുടെ എണ്ണം ഒരു കോടി പിന്നിട്ടത്. ഇതോടെ അമേരിക്കയ്ക്ക് ശേഷം കോവിഡ് ബാധിതർ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കണക്കുകൾ പറയുന്നത്. എന്നാൽ യൂറോപ്പിലും അമേരിക്കയിലുമടക്കം ഈ ഘട്ടത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കോവിഡിനെ തുടർന്നുള്ള മരണത്തിലും കുറവുണ്ടായിട്ടുണ്ട്. സെപ്റ്റംബറിൽ രാജ്യത്താകമാനം ആയിരത്തിലധികം മരണങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവിലത് 400-ൽ താഴെയാണ്. ഇതുവരെയായി 1.44 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിതരമായി മരിച്ചത്.രാജ്യത്ത് നിലവിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.