Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുതെന്ന് ആരോഗ്യ വിദഗ്ദർ. കൊറോണ വാക്‌സിൻ സ്വീകരിച്ചാൽ രണ്ടു മാസം മദ്യപിക്കരുതെന്നാണ് മുന്നറിയിപ്പ്. റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോ ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വാക്‌സിന്റെ രണ്ട് ഡോസുകളിൽ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകൾ മദ്യം കഴിക്കുന്നത് നിർത്തിവെയ്ക്കണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ പറഞ്ഞു. ഇത് 42 ദിവസം തുടരണമെന്നാണ് നിർദേശം.
ആരോഗ്യത്തോടെയിരിക്കാനും ശക്തമായ രോഗ പ്രതിരോധ ശേഷി നേടാനും മദ്യം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. സ്പുട്‌നിക് വി കൊറോണ വാക്‌സിൻ ഫലപ്രദമാകാൻ 42 ദിവസത്തേക്ക് റഷ്യക്കാർ അധിക മുൻകരുതലുകൾ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആളുകൾ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. മാസ്‌കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിട്ടൈസർ ഉപയോഗിക്കുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും ടാറ്റിയാന ഗോലിക്കോ കൂട്ടിച്ചേർത്തു.കൊറോണ വൈറസിനെതിരെ സ്പുട്നിക് വി വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.