Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

വീഡിയോ ഗെയിമുകൾ ശീലമാക്കിയ കുട്ടിയിൽ ക്രമേണ മാറ്റങ്ങൾ കണ്ടുവരും. സ്വഭാവത്തിൽ ഈ മാറ്റങ്ങൾ പ്രകടമാവും. മറ്റുകുട്ടികളുമായി വഴക്കുണ്ടാക്കുക, ഉപദ്രവിക്കുക, വീഡിയോ ഗെയിമിലെ നായക കഥാപാത്രത്തോട് കടുത്ത ആരാധന പ്രകടിപ്പിക്കുക, ആ കഥാപാത്രത്തെപ്പോലെ പെരുമാറുക, കൂട്ടുകാർക്കിടയിൽ ആ കഥാപാത്രമാവുക തുടങ്ങിയവയൊക്കെ ഗെയിം അഡിക്ഷന്റെ ലക്ഷണങ്ങളാണ്.
പുതിയ തലമുറയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞുങ്ങൾ അടങ്ങിയിരിക്കാനും അവരുടെ വഴക്കും പിടിവാശിയും കുറയ്‌ക്കാനുമായി കുട്ടികളെ വീഡിയോ ഗെയിമിന് അനുവദിക്കുന്നു.അരമണിക്കൂർ കൊണ്ട് ഒരു കുട്ടി പോലും കളി അവസാനിപ്പിക്കുന്നില്ല എന്നതാണ് വാസ്‌തവം. ഇങ്ങനെ കളിയുടെ സമയം നീണ്ടു പോകുന്നു. ഒരു ദിവസം മൂന്ന്, നാലു മണിക്കൂറോ അതിൽ കൂടുതലോ സമയം നിങ്ങളുടെ കുട്ടി വീഡിയോ ഗെയിം കളിക്കുന്നുവെങ്കിൽ അവൻ അല്ലെങ്കിൽ അവൾ അതിന് അടിമയാണ്. നിങ്ങളുടെ കുഞ്ഞിന്റെ ഇളം മനസിനെ ക്രൂരതയുടെ കാഠിന്യത്തിലേയ്‌ക്ക് എത്തിക്കാൻ ആ ഒരു ഇരിപ്പും കളിയും മാത്രം മതി.വളർച്ചയുടെ പാതയിൽ കുഞ്ഞുങ്ങളുടെ മനസിൽ പതിയുന്നതെന്തോ അതായിത്തീരും ഭാവിയിൽ അവർ. കുരുന്നു മനസുകൾ വീഡിയോ ഗെയിമിനു മുന്നിൽ സ്വയം മറന്ന് മണിക്കൂറുകൾ ചെലവഴിക്കുമ്പോൾ അവർ ഭാവിയിലെ കുറ്റവാളികൾ ആയിക്കൊണ്ടിരിക്കുകയാണ്.
അതിനുള്ള ട്രെയിനിങ് ആണ് അവർക്കവിടെ കിട്ടിക്കൊണ്ടിരിക്കുന്നത്. മര്യാദ ഇല്ലാത്ത കുട്ടിക്രിമിനലുകളായി അവർ അവരറിയാതെ മാറുകയാണ്.കത്തിക്കുത്തും, ഷൂട്ടും, ഇൻജുറീസും എല്ലാം കണ്ടു വളരുന്ന കുഞ്ഞിന്റെ മനസിൽ മനുഷ്യജീവൻ ഒരു കത്തി മുനയിൽ തീരാനുള്ളതാണെന്ന തെറ്റായ ചിന്ത ഉടലെടുക്കുന്നു. കൊലപാതകികളും പിടിച്ചു പറിക്കാരുമായി അവർ മാറുന്നു.ഇത്തരം കുട്ടികളിൽ പഠനത്തിനുള്ള താത്‌പര്യകുറവ്, മടി, അലസത, ഏകാഗ്രത കുറവ്, വിഷാദം, അമിത വണ്ണം, കണ്ണിനു പ്രശ്‌നങ്ങൾ, തലവേദന എന്നിവ കണ്ടു വരുന്നു.കൂടാതെ ഇവർക്ക് ഹൈ ബ്ലഡ് പ്രഷർ, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും ഇരട്ടിയാണ്. കുട്ടികൾ ഓടിക്കളിച്ച് തന്നെ വളരണം. ഒരേ സ്‌ഥലത്ത് മണിക്കൂറുകൾ ഇരിക്കുന്നത് മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ദോഷം ചെയ്യും.
കുട്ടികൾ ഓടിക്കളിച്ച് വളരുന്ന ഭവനങ്ങൾ കളിചിരികൾ നിറഞ്ഞതായിരിക്കും. കുട്ടികൾ നല്ല വഴിയിൽ സഞ്ചരിക്കാൻ മാതാപിതാക്കൾ എറെ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. വീഡിയോ ഗെയിമിനു പരിധി നിശ്‌ചയിക്കുക.ആഴ്‌ചയിൽ ഒരു ദിവസമോ, അല്ലെങ്കിൽ വല്ലപ്പോഴുമൊരിക്കലോ ആയി വീഡിയോ ഗെയിം കളിക്കുന്നത് കുറയ്‌ക്കുക. അവരെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കാൻ അനുവദിക്കുക.