Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

വിദേശത്ത് നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ ഒഴിവാക്കി കേന്ദ്ര സർക്കാർ. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളിൽ പറയുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണം. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ ക്വാറന്റീനിൽ പോകേണ്ടതില്ല.
അടിയന്തര സാഹചര്യത്തിൽ യാത്ര പുറപ്പെടുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ഡൽഹി വിമാനത്താവളത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങൾ, മാതാപിതാക്കളോടും പത്തു വയസുവരെയുള്ള കുട്ടികളോടും ഒപ്പമുള്ള യാത്രകൾ എന്നിവയ്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല. എന്നാൽ ഇവർക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.