Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അലർജി സാധ്യത കൂടുതലെന്ന് പഠനം. ഡോ. ക്രിസ്റ്റീൻ കോൾ ജോൺസന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികൾക്ക് സാധാരണ കുട്ടികളേക്കാളും അഞ്ചിരട്ടി അലർജി സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
ജനനനാളിയിലൂടെ സ്വാഭാവികമായി പുറത്തുവരുന്നത് ഇല്ലാതാകുമ്പോൾ മാതാവിന്റെ ബാക്ടീരിയ കുട്ടികളെ ബാധിക്കാൻ ഇടവരും. ഇത് കുട്ടിയെ അലർജിരോഗിയാക്കാൻ സഹായിക്കുമെന്ന്് ഡോ. ക്രിസ്റ്റീൻ കോൾ ജോൺസൺ ചൂണ്ടിക്കാട്ടുന്നു. 1,258 നവജാതശിശുക്കളിൽ പഠനം നടത്തിയ ശേഷമാണ് ഇവർ റിപ്പോർട്ട് പുറത്തുവിട്ടത്.സാൻഫ്രാൻസിസ്‌കോയിൽ അമേരിക്കൻ അക്കാഡമി ഓഫ് അലർജി, ആ്‌സതമ ആൻഡ് ഇമ്മ്യൂണോളജിയുടെ വാർഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ചത്.