Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുൻപിൽ വളരെയധികം സമയം ചിലവഴിക്കുന്നവർക്കുണ്ടാകുന്ന ഒരു കൂട്ടം നേത്ര അസ്വാസ്ഥ്യങ്ങളെയാണ് ‘കമ്പ്യൂട്ടർ വിഷൻ സിൻഡ്രം ' എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.ജോലിസംബന്ധമായും പഠനാവശ്യങ്ങൾക്കും മറ്റ് വിനോദങ്ങൾക്കുമായി ഒരുപാട് സമയം നമ്മൾ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കമ്പ്യൂട്ടർ സ്ക്രീനുകളോടൊപ്പം ചിലവഴിക്കാറുണ്ട്. സാധാരണയായി ദിവസേന രണ്ടു മണിക്കൂറിൽ കൂടുതൽ സമയം കമ്പ്യൂട്ടർ സ്ക്രീൻ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ ആണ് ഈ രോഗം കണ്ടുവരുന്നത്.
പ്രധാന ലക്ഷണങ്ങൾ
1.തലവേദന
2.ഫോക്കസ് ചെയ്യാൻ പറ്റാത്ത അവസ്ഥ
3.കണ്ണിനുപുകച്ചിൽ
4.കണ്ണുകഴപ്പ്
4.വാക്കുകൾ രണ്ടായി കാണുക
5.കാഴ്ച്ച കുറവ്
ഇതോടൊപ്പം തന്നെ കഴുത്ത് വേദന, തോൾവേദന മുതലായവ.
എന്താണ് കാരണം ?
കടാലാസിൽ എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കടലാസിൽ എഴുതിയ അക്ഷരങ്ങളുടെ അരികുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്നവയിൽ നിന്നും വ്യക്തമായ അതിരുകളോടു കൂടിയതാണ്.അതിനാൽ കോൺട്രാസ്റ് ചെയ്ത് ഫോക്കസ് ചെയ്യാൻ ആയാസകമല്ലാത്തതും ആയിരിക്കും.
പക്ഷെ കമ്പ്യൂട്ടർ സ്ക്രീനിലെ അക്ഷരങ്ങൾ അതുപോലെ ആയിരിക്കില്ല. ചെറിയ പ്രകാശബിന്ദുക്കളുടെ കൂട്ടായ്മയാലാണ് കമ്പ്യൂട്ടർ സ്ക്രീനിലും മറ്റും വാക്കുകൾ തെളിഞ്ഞ് വരുന്നത്. അതിൻറെ പ്രത്യേകത അക്ഷരങ്ങളുടെ നടുഭാഗം തെളിച്ചമേറിയതും പാർശ്വങ്ങളിലേക്ക് പോകുമ്പോൾ തെളിച്ചത്തിൻറെ കാഠിന്യം കുറയുന്നതുമാണ്.ഇതുമൂലം കണ്ണുകൾക്ക് കൂടുതൽ സമയം ഫോക്കസ് ചെയ്യുക എന്നത് ആയാസകരമായ പ്രവർത്തനമാവുകയും ചെയ്യും. സ്ക്രീനിലെ ഇത്തരത്തിലുള്ള മാറിമറയുന്ന അക്ഷരങ്ങളെ കൂടുതൽ സമയം ഫോക്കസ് ചെയ്യുന്നതുമൂലം കണ്ണിനുചുറ്റുമുള്ള പേശികൾ അനിയന്ത്രിതമായി പ്രവർത്തിക്കുകയും തുടർന്ൻ കണ്ണിന് കഴപ്പും, തളർച്ചയും അനുഭവപ്പെടുകയും ചെയ്യും.
മറ്റൊരു കാരണം കണ്ണുകളുടെ ചിമ്മൽ കുറയുന്നതാണ്. സാധാരണഗതിയിൽ ഒരു മിനിറ്റിൽ 15 തവണ (ഓരോ നാല് സെക്കന്റിലും ഒരു തവണ)വരെ നാമറിയാതെ നമ്മുടെ കണ്ണുകൾ ചിമ്മാറുണ്ട്. ദീർഘനേരം സ്ക്രീനിൽ നോക്കിയിരിക്കുമ്പോഴും സ്ക്രീനിൻറെ സ്ഥാനം നമ്മുടെ മുഖത്തിനെക്കാൾ പൊക്കത്തിലാകുമ്പോഴും കൺപോളകൾ കൂടുതൽ വിടർന്നിരിക്കുകയും തുടർന്ൻ ചിമ്മൽ (Blinking) കുറയുകയും ചെയ്യും. ഇത് കണ്ണുനീരിൻറെ ഒഴുക്കിനെ ബാധിക്കുകയും തുടർന്ൻ കണ്ണിൻറെ നനവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം കണ്ണിനു പുകച്ചിൽ, ചൊറിച്ചിൽ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.
എങ്ങനെ തടയാം??
കണ്ണുകൾ ഇടയ്ക്കിടെ ചിമ്മുക, അത് സുഗമമാക്കാൻ സ്ക്രീൻ കണ്ണിൻറെ പൊക്കത്തിൽ നിന്നും അല്പം താഴ്ന്നിരിക്കുന്നത് ഉചിതമായിരിക്കും. ആവശ്യമെങ്കിൽ ലുബ്രിക്കേറ്റിങ്ങ് (TEAR SUBSTITUTES) തുള്ളിമരുന്നുകൾ വാങ്ങി ഓരോ തുള്ളി നാലുനേരം വച്ചു ഒഴിക്കാവുന്നതാണ്. ഇത് ആർക്കും, ഏത് പ്രായക്കാർക്കും ഉപയോഗിക്കനാവുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ മരുന്നുകളാണ്.
കമ്പ്യൂട്ടർ സ്ക്രീനുമായ് ജോലിചെയ്യുന്ന ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും ഇരുപത് സെക്കൻഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കികൊണ്ട് ചെറിയ ‘വിശ്രമം’പാലിക്കാൻ ശ്രമിക്കാം.
മുറിയിൽ ശരിയായ വെളിച്ചം ഉണ്ടായിരിക്കുക.
മുറിയിലെ മറ്റ് ലൈറ്റുകളിൽ നിന്നോ ജനാലകളിൽ നിന്നോ സ്ക്രീനിലേക്ക് വെട്ടം പ്രതിഫലിക്കുന്ന സാഹചര്യം കഴിവതും ഒഴിവാക്കുക.
കഴിയുമെങ്കിൽ ഒരു ‘GLARE’ സ്ക്രീൻ ഉപയോഗിക്കുക.
കമ്പ്യൂട്ടർ മോണിറ്ററിൻറെ സ്ഥാനം നമ്മുടെ കണ്ണുകളിൽ നിന്നും ഏകദേശം ഇരുപത് ഇഞ്ചെങ്കിലും അകലെയും നാലു മുതൽ ആറു ഇഞ്ചു വരെ താഴെത്തായും ക്രമീകരിക്കണം.
ചിത്രത്തിൽ കാണും വിധമുള്ള മാറ്റങ്ങൾ വരുത്താവുന്നതാണ്.
കമ്പ്യൂട്ടർ സ്ക്രീൻ പൊടിയോ മറ്റ് അഴുക്കുകളോ ഇല്ലാത്തവിധം തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.
മേൽപറഞ്ഞ ചിട്ടവട്ടങ്ങൾ പാലിച്ചിട്ടും ‘ലക്ഷണങ്ങൾ’ മാറിയില്ലെങ്കിൽ ഒരു നേത്രേരോഗ വിദഗ്ധനെ കണ്ട് കൂടുതൽ പരിശോധനകൾ നടത്തണം.