Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഗർഭപാത്രത്തിനുള്ളിൽ ജീവൻ എങ്ങനെ സുരക്ഷിതമായിരിക്കുന്നു എന്ന് നിങ്ങൾ ആശ്ചര്യപ്പെട്ടിട്ടുണ്ടോ? അനുയോജ്യമായ ഭക്ഷണം, ശരിയായ ശ്വസനം, വ്യായാമം തുടങ്ങിയവയെക്കുറിച്ചല്ല ഇവിടെ പറയുന്നത്.കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുമ്പോൾ അതിനെ സംരക്ഷിക്കാനായി സഹായിക്കുന്ന ഒന്നുണ്ട് - പ്ലാസെൻറ അഥവാ മറുപിള്ള. അണ്ഡവും പുംബീജവും ഒന്നിക്കുമ്പോൾ അത് കുഞ്ഞ് മാത്രമായല്ല, പ്ലാസെൻറ കൂടിയായാണ് രൂപപ്പെടുന്നത്. അണ്ഡം ഗർഭാശയത്തിൻറെ ഭിത്തിയിൽ പറ്റിപ്പിടിക്കുന്നു. ഉള്ളിലുള്ള കോശങ്ങൾ ഭ്രൂണമായി രൂപപ്പെടുമ്പോൾ പുറത്തെ കോശങ്ങൾ ആഴത്തിൽ തങ്ങുകയും പ്ലാസെൻറയായി രൂപപ്പെടുകയും ചെയ്യും.കുഞ്ഞിനെപ്പോലെ തന്നെ പ്ലാസെൻറയ്ക്കും പരിചരണം ആവശ്യമാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും, പതിവായ വ്യായാമങ്ങളും, മദ്യം, നിക്കോട്ടിൻ, ജങ്ക് ഫുഡുകൾ എന്നിവ ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം അത് പ്ലാസെൻറയെയും അത് വഴി കുഞ്ഞിനെയും ദോഷകരമായി ബാധിക്കും.പ്ലാസെൻറയിൽ നിന്നെടുത്ത കോശങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തുക വഴി ജന്മനാ ഉള്ള തകരാറുകൾ മനസിലാക്കാൻ കഴിയും. എന്നിരുന്നാലും ഇത്തരം പരീക്ഷണങ്ങൾ ആപത്സാധ്യത ഉള്ളവയായതിനാൽ ഒഴിവാക്കേണ്ടതാണ്.