Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ന്യുയോർക്കിൽ കോവിഡ് പരിശോധനക്കിടെ വന്ന പിഴവ് മൂലം നാല്പതുകാരിയുടെ തലച്ചോറിന് ക്ഷതമേറ്റു. മൂക്കിൽനിന്നു സ്വാബ് ശേഖരിക്കുന്നതിനിടെ തലച്ചോറിൽനിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു. മുൻപ് ഈ സ്ത്രീ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടിയിരുന്നു. അണുബാധ മൂലം ഇവരിപ്പോൾ ചികിത്സയിലാണ്.
സ്വാബ് ശേഖരിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജെഎഎംഎ ഒട്ടോലറിങ്കോളജി വകുപ്പിന്റെ തലവനായ ജെറെറ്റ് വാൽഷ് വ്യക്തമാക്കി. സ്വാബ് ശേഖരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിന് കാരണമെന്നാണ് ഒരു മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ തലയിൽ ശസ്ത്രക്രിയ ചെയ്തവരോ ചികിത്സ തേടിയവരോ വായിൽനിന്ന് സ്വാബ് ശേഖരിക്കുന്നതാണ് നല്ലതെന്നും വിദഗ്ദർ പറയുന്നു. സ്വാബ് ശേഖരിക്കുന്നവർക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കണമെന്നും വളരെ ശ്രദ്ധിച്ചുമാത്രമേ സ്വാബ് ശേഖരിക്കാവൂ എന്നും നിർദേശമുണ്ട്.