Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോഗ്യ മന്ത്രിമാരും ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ് രൂക്ഷമായ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ദല്‍ഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് മോദി വിര്‍ച്വല്‍ മീറ്റിംഗ് ചേര്‍ന്നത്.
ഒന്നോ രണ്ടോ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഫലപ്രദമാവുമോ എന്ന് പരിശോധിക്കണമെന്ന് വിര്‍ച്വല്‍ മീറ്റിംഗില്‍ മോദി ആവശ്യപ്പെട്ടു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് കൊവിഡ് വ്യാപനത്തെ ചെറുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. പരിശോധന, ചികിത്സ, നിരീക്ഷണം എന്നിവ പ്രധാനമാണെന്നും മോദി പറഞ്ഞു.
' രാജ്യത്ത് 700 ലധികം ജില്ലകളുണ്ടെങ്കിലും ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകള്‍ മാത്രമാണ് ആശങ്കയുണ്ടാക്കുന്നത്. ജില്ല, ബ്ലോക്ക് തലത്തിലുള്ള ആളുകളുമായി ഏഴ് ദിവസത്തേക്ക് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്താന്‍ ഞാന്‍ മുഖ്യമന്ത്രിമാരോട് നിര്‍ദ്ദേശിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളശില്‍ 63 ശതമാനവും ആകെ കൊവിഡ് മരണങ്ങളില്‍ 77 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നാണ്.