Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോകം ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുകയാണ് ഈ കൊവിഡ് കാലത്ത്. അരക്ഷിതരായി കഴിയുന്ന ജനത, കോവിഡിന്റെ പിടിയില്‍പ്പെട്ട് ഏകാന്തവാസം അനുഭവിക്കുന്ന രോഗികള്‍, തകര്‍ച്ചയുടെ വക്കിലെത്തിയ ബിസിനസുകാര്‍, തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍. അങ്ങനെ സമാനതകളില്ലാത്ത പ്രതിസന്ധികള്‍ മനുഷ്യനെ അലട്ടുകയാണ്.
ആത്മഹത്യയാണ് ഇതിന് പരിഹാരമാര്‍ഗമെന്ന് കരുതുന്നവരുണ്ട്. തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനാല്‍ ജീവനൊടുക്കിയ അനു എന്ന യുവാവും കൊല്ലത്ത് ആത്മഹത്യ ചെയ്ത റംസിയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടിവി ഇല്ലാത്തതിന് ജീവിതം അവസാനിപ്പിച്ച പെണ്‍കുട്ടിയുമെല്ലാം നടുക്കുന്ന ഓര്‍മകളാണ്. കേരളത്തില്‍ എന്തുകൊണ്ട് ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നുവെന്നത് ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്.
ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ആത്മഹത്യാ നിരക്ക് കൂടുതുള്ള സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. 8,556 പേരാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കൊല്ലം ജില്ലയിലാണ്. ലക്ഷത്തില്‍ 41 പേരാണ് ഒരു വര്‍ഷം അവിടെ ആത്മഹത്യ ചെയ്യുന്നത്.
ഏറ്റവും കൂടുതല്‍ ആത്മഹത്യ സംഭവിക്കുന്നത് കുടുംബ പ്രശ്നങ്ങള്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 3,655 പേരാണ് കേരളത്തില്‍ കുടുംബ പ്രശ്നങ്ങള്‍ കാരണം ആത്മഹത്യ ചെയ്തത്. 974 പേര്‍ മാനസിക പ്രശ്നങ്ങള്‍ കൊണ്ടും, 974 മറ്റ് രോഗങ്ങള്‍ കൊണ്ടും, 259 പേര്‍ കടബാധ്യത കാരണവും, 230 പേര്‍ പ്രണയം തകര്‍ന്നതുകൊണ്ടും, 81 പേര്‍ തൊഴിലില്ലായ്മ കാരണവും ആത്മഹത്യ ചെയ്തു. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കൂടുതലും യുവാക്കളാണ് (1850 വയസ്സുള്ളവര്‍) ആത്മഹത്യ ചെയ്യുന്നത്. വിവാഹിതരാണ് ഇവരില്‍ ഭൂരിഭാഗവും. കൊവിഡ് കാലത്ത് ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി പഠനങ്ങളില്‍ നിന്ന് വ്യക്തമാണ്. സമ്പത്തികമാന്ദ്യം, ജോലി നഷ്ടപ്പെടല്‍, പ്രവാസി തിരിച്ചുവരവ് എന്നിവയെല്ലാം പഠനവിഷയമാക്കേണ്ടതുണ്ട്. അതുകൊണ്ട് കോവിഡിനെ അതിജീവിക്കാനുള്ള മാനസികാരോഗ്യ നയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരാന്‍ കഴിയണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടതുണ്ട്. പല രാജ്യങ്ങളും സാമൂഹ്യ ക്ഷേമത്തിനും സന്തോഷത്തിനും വിനോദത്തിനും ഈ കാലത്ത് പ്രാധാന്യം നല്‍കുകയാണ്. വികസിത രാജ്യങ്ങള്‍ ബജറ്റില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തുക മാറ്റിവയ്ക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡെക്‌സില്‍ ഒന്നാംസ്ഥാനത്തെത്തിയ ഫിന്‍ലന്‍ഡ് എന്ന കൊച്ചു രാജ്യത്തെ നമുക്കും മാതൃകയാക്കാന്‍ കഴിയും. ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളും മനുഷ്യന്റെ സന്തോഷമാണ് വലുതെന്ന് തിരിച്ചറിയുന്നു. ഈ രാജ്യങ്ങളില്‍ ആത്മഹത്യ നിരക്ക് കുറവാണെന്നും പഠനം തെളിയിക്കുന്നുണ്ട്. ഹാപ്പിനെസ് ഇന്‍ഡെക്‌സ് പട്ടികയില്‍ 140-ാം സ്ഥാനത്താണ് ഇന്ത്യ. സാമ്പത്തിക വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, സാമൂഹിക പിന്തുണ, തൊഴിലിടത്തെയും കുടുംബ ജീവിതത്തിലെയും സംതൃപ്തി എന്നീ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയാല്‍ നമുക്ക് ഈ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ കഴിയും. അതോടൊപ്പം സമൂഹത്തിന്റെയും വ്യക്തികളുടെയും പിന്തുണയും ഉണ്ടായാല്‍ സ്വയം പൊലിയുന്ന ജീവിതങ്ങളെ തിരിച്ചുപിടിക്കാം.