Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് 5 വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന് ഓഗസ്റ്റ് 11നാണ് രജിസ്റ്റര്‍ ചെയ്തത്.
മാസങ്ങള്‍ക്കുള്ളില്‍ തന്നെ തലസ്ഥാനത്തെ ജനങ്ങള്‍ക്കെല്ലാം തന്നെ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് മോസ്‌കോ മേയര്‍ വ്യക്തമാക്കി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ 76 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ എല്ലാവരുടെയും ശരീരത്തില്‍ കൊവിഡിനെതിരായ ആന്റീബോഡികള്‍ ഉണ്ടായെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. 42 ദിവസം നീണ്ട രണ്ടാംഘട്ടപരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിച്ച 42 പേരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്താനായില്ല.