Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:38 am
  • 5th October, 2024
  • Overcast Clouds
25.82°C25.82°C
  • Humidity: 90 %
  • Wind: 1.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍. ഹൃദയ ശസ്ത്രക്രിയകളുടെ വിജയം നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമായ രക്ത പ്രവാഹ നിരക്ക് (Blood Flow Rate) മനസ്സിലാക്കുന്നതിന് ഇന്ത്യ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ബ്ലഡ് ഫ്‌ളോ മീറ്ററുകളെയാണ്. 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ള ഇവ വാങ്ങാന്‍ രാജ്യത്തെ ചുരുക്കം ചില സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് മാത്രമാണ് കഴിവുള്ളത്. ശ്രീചിത്ര വികസിപ്പിച്ചെടുത്ത ബ്ലഡ് ഫ്‌ളോ മീറ്റര്‍ കൈ വെള്ളയ്ക്കുള്ളില്‍ ഒതുങ്ങുന്നതാണ്. നൂതനമായ കാന്തിക രീതിയും (Magnetic Method) സിഗ്നല്‍ കണ്ടീഷനിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് രക്ത പ്രവാഹ നിരക്ക് അളക്കുന്നത്.
 
കാന്തിക മണ്ഡലം ഉണ്ടാക്കുന്നതിനുള്ള സംവിധാനം, ഇലക്ട്രോണിക് മെഷര്‍മെന്റ് സിസ്റ്റം, ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച ഒറ്റത്തവണ ഉപയോഗത്തിനുള്ള ട്യൂബ് എന്നിവയാണ് ബ്ലഡ് ഫ്‌ളോ മീറ്ററിന്റെ പ്രധാന ഭാഗങ്ങള്‍. കാന്തിക മണ്ഡലത്തിന്റെ പ്രഭാവത്തില്‍ ട്യൂബിലൂടെ രക്തം കടന്നുപോകുമ്പോള്‍ ഇലക്ട്രോഡുകള്‍ക്കിടയില്‍ വോള്‍ട്ടേജ് രൂപപ്പെടും. ഇത് രക്ത പ്രവാഹ നിരക്കിന് ആനുപാതികമായിരിക്കും. കാന്തിക മണ്ഡലം സൃഷ്ടിക്കുന്നതിനും വേള്‍ട്ടേജ് കണ്ടെത്തുന്നതിനും ഉപയോഗിച്ചിരിക്കുന്ന നൂതനമായ രീതി രക്ത പ്രവാഹ നിരക്ക് കൃത്യമായി കണക്കാക്കാന്‍ ഉപകരണത്തെ സഹായിക്കുന്നു.
 
കൈയില്‍ കൊണ്ടുനടക്കാവുന്ന, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്റെ സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍പ്രോഡക്ട്‌സിന് കൈമാറി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇതിന്റെ ഉത്പാദന ചെലവ് കാര്യമായി കുറയ്ക്കാന്‍ സാധിക്കും. ബൈപ്പാസ് ശസ്ത്രക്രിയകള്‍ക്ക് പുറമെ വിവിധ വ്യാവസായിക ആവശ്യങ്ങളില്‍ ചാലകശേഷിയുള്ള ദ്രാവകങ്ങളുടെ (Conductive Fluids) ഒഴുക്കിന്റെ നിരക്ക് അളക്കുന്നതിനും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
 
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ബ്ലഡ് ഫ്‌ളോ മീറ്റര്‍ ഇവയുടെ വില 25 ലക്ഷത്തില്‍ നിന്ന് ഏതാനും ആയിരങ്ങളിലേക്ക് ചുരുക്കുമെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബ്ലഡ് ഫ്‌ളോ മീറ്ററുകള്‍ വാങ്ങാനും ചെലവ് കുറഞ്ഞ രീതിയില്‍ സുരക്ഷിതമായി ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാനും കഴിയും. ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങള്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ബ്ലഡ് ഫ്‌ളോ മീറ്ററെന്നും ഡോ. ആശാ കിഷോര്‍ വ്യക്തമാക്കി.
 
ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ മെഡിക്കല്‍ ഡിവൈസസ് എന്‍ജിനീയറിംഗ് വകുപ്പിലെ ഗവേഷകരായ ശ്രീ. ശരത് എസ് നായര്‍, ശ്രീ. വിനോദ് കുമാര്‍ വി, ശ്രീമതി. ശ്രീദേവി വി, ശ്രീ. നാഗേഷ് ഡി എസ് എന്നിവരടങ്ങിയ സംഘമാണ് ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്തത്. ഉപകരണത്തിന്റെ സുപ്രധാന സവിശേഷതകളും പ്രവര്‍ത്തനവും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര- ദേശീയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വികസിപ്പിച്ചെടുത്തിരിക്കുന്ന ഉപകരണം രാജ്യത്ത് ലഭ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ നിര്‍മ്മിക്കാന്‍ കഴിയും. ഉപകരണത്തിന്റെ പേറ്റന്റിനായി ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രണ്ട് പഠനങ്ങള്‍ പ്രമുഖ ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
 
ഉപകരണത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുമ്പുള്ള വിലയിരുത്തല്‍ ശ്രീചിത്രയിലെ കാര്‍ഡിയോവാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോ. വിവേക് വി പിള്ള, ഡോ. ബിനീഷ് കെ ആര്‍, ഇന്‍ വിവോ മോഡല്‍സ് ആന്റ് ടെസ്റ്റിംഗ് ഡിവിഷനിലെ ഡോ. പി ആര്‍ ഉമാശങ്കര്‍, ഡോ. സച്ചിന്‍ ജെ ഷേണായി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പൂര്‍ത്തിയാക്കി.

Readers Comment

Add a Comment